റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു: പിന്നാലെ മുത്തശ്ശിക്കും ദാരുണാന്ത്യം

റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു: പിന്നാലെ മുത്തശ്ശിക്കും ദാരുണാന്ത്യം
Jun 21, 2024 09:28 AM | By Sufaija PP

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിന്റെ മകനാണ് ഇന്നലെ മരണപ്പെട്ട മുഹമ്മദ് സിനാൻ.

ആസിയയുടെ മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. വീടിന്റെ തൊട്ടടുത്തുള്ള ​ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോവുകയായിരുന്നു. ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടിക്ക് ​ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

ആളുകൾ ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, സാങ്കേതികപരമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല

9-year-old boy dies

Next TV

Related Stories
ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി

Sep 28, 2024 01:44 PM

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ...

Read More >>
അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക് അവസാനമായി

Sep 28, 2024 01:42 PM

അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക് അവസാനമായി

അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക്...

Read More >>
കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ (എം)

Sep 28, 2024 10:01 AM

കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ (എം)

കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ...

Read More >>
ആന്തൂർ നഗരസഭ  മാലിന്യമുക്ത നവകേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി നടത്തി

Sep 28, 2024 09:38 AM

ആന്തൂർ നഗരസഭ മാലിന്യമുക്ത നവകേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി നടത്തി

ആന്തൂർ നഗരസഭ മാലിന്യ മുക്ത നവ കേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി...

Read More >>
കെ.എം.എസ്.എസ് വനിതാവേദി സംസ്ഥാന സമ്മേളനം 29ന് തളിപ്പറമ്പിൽ

Sep 28, 2024 09:30 AM

കെ.എം.എസ്.എസ് വനിതാവേദി സംസ്ഥാന സമ്മേളനം 29ന് തളിപ്പറമ്പിൽ

കെ.എം.എസ്.എസ് വനിതാവേദി സംസ്ഥാന സമ്മേളനം 29ന്...

Read More >>
സ്വച്ഛത ഹി സേവ മാലിന്യമുക്തം നവകേരളം; ആന്തൂർ നഗരസഭ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Sep 28, 2024 09:25 AM

സ്വച്ഛത ഹി സേവ മാലിന്യമുക്തം നവകേരളം; ആന്തൂർ നഗരസഭ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

സ്വച്ഛത ഹി സേവ മാലിന്യമുക്തം നവകേരളം; ആന്തൂർ നഗരസഭ വിവിധ പരിപാടികൾ...

Read More >>
Top Stories










News Roundup