---
title: "നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തി "
english_title: "SFI activists marched to the Kannur Head Post Offic"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213576/sfi-activists-marched-to-the-kannur-head-post-offic"
published_at: "2024-06-20T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667451b3238c9_news-card.jpg"
keywords: []
---

# നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തി 

> **Lead Summary:** **കണ്ണൂർ: **യു ജി സി നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. ഹെഡ് പോസ്റ്റോഫീസ് ഗേറ്റിന് മുന്നിലെ ബാരിക്കേഡ് മറികടന്ന പ്രവർത്തകർ ഹെഡ് പോസ്റ്റോഫീസിലേക്ക് ഇരച്ചുകയറുകയായിരുന്നു.

## Article Content

**കണ്ണൂർ: **യു ജി സി നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. ഹെഡ് പോസ്റ്റോഫീസ് ഗേറ്റിന് മുന്നിലെ ബാരിക്കേഡ് മറികടന്ന പ്രവർത്തകർ ഹെഡ് പോസ്റ്റോഫീസിലേക്ക് ഇരച്ചുകയറുകയായിരുന്നു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി വി വിഷ്ണു പ്രസാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ് സ്വാഗതം പറഞ്ഞു. നേതാക്കളായശരത്ത് രവീന്ദ്രൻ, നിവേദ് പിണറായി,ജോയൽ തോമസ്, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213576/sfi-activists-marched-to-the-kannur-head-post-offic)