---
title: "പ്രതിഷേധ മാർച്ചിൽ ലാത്തി ചാർജ്: കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു"
english_title: "Lathi charge in protest march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213542/lathi-charge-in-protest-march"
published_at: "2024-06-20T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667434479c481_Untitled-2-web.jpg"
keywords: []
---

# പ്രതിഷേധ മാർച്ചിൽ ലാത്തി ചാർജ്: കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ് യു. പ്ലസ് വൺ സീറ്റ് വിഷയത്തിൽ കെഎസ് യു നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ കമ്മിറ്റിയാണ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ ജില്ലയിൽ ബന്ദ് പ്രഖ്യാപിക്കുന്നതായി കെഎസ് യു ജില്ലാ പ്രസിഡന്റ്‌ വിടി സൂരജ് അറിയിച്ചു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ് യു. പ്ലസ് വൺ സീറ്റ് വിഷയത്തിൽ കെഎസ് യു നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ കമ്മിറ്റിയാണ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ ജില്ലയിൽ ബന്ദ് പ്രഖ്യാപിക്കുന്നതായി കെഎസ് യു ജില്ലാ പ്രസിഡന്റ്‌ വിടി സൂരജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213542/lathi-charge-in-protest-march)