---
title: "ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "A young man died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213419/a-young-man-died"
published_at: "2024-06-20T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673cdd09c181_Untitled-2-web.jpg"
keywords: []
---

# ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **ചെറുവത്തൂർ :** കാസർക്കോട് ജില്ലയിലെ പിലിക്കോട് തോട്ടം ഗെയിറ്റിന് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഗുഡ്സ് ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ചീമേനി ക്ലായിക്കോട് സ്വദേശി സഞ്ജിത്ത് ആണ് മരിച്ചത്.

## Article Content

**ചെറുവത്തൂർ :** കാസർക്കോട് ജില്ലയിലെ പിലിക്കോട് തോട്ടം ഗെയിറ്റിന് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഗുഡ്സ് ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ചീമേനി ക്ലായിക്കോട് സ്വദേശി സഞ്ജിത്ത് ആണ് മരിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്നും തെറിച്ച് വീണ സഞ്ജിത്തിൻ്റെ തല സമീപത്തെ കോൺക്രീറ്റ് ബീമിൽ ഇടിക്കുകയായിരുന്നു. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213419/a-young-man-died)