---
title: "വിദ്യാര്‍ത്ഥിയുടെ വിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചുനീക്കി"
english_title: "Ring "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213316/ring"
published_at: "2024-06-19T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673106ba3116_r2-1024x484.jpg"
keywords: []
---

# വിദ്യാര്‍ത്ഥിയുടെ വിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചുനീക്കി

> **Lead Summary:** **തളിപ്പറമ്പ്: **ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ കുടുങ്ങിയ മോതിരം അഗ്നിശമനസേന അറുത്തുമാറ്റി.മടമ്പം മേരിലാന്റ് ഹൈസ്‌ക്കൂളിലെ കോട്ടൂര്‍ സ്വദേശി എം.ജിജിന്റെ കയ്യില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരമാണ് സേന അറുത്ത് മാറ്റിയത്. ഇന്നലെ രാവിലെ മോതിരം ഇട്ടപ്പോള്‍ തന്നെ മുറുകുകയായിരുന്നു. അഴിക്കാന്‍ ശ്രമിച്ചിട്ട് സാധിക്കാതെ വന്നതോടെ സ്‌ക്കൂളിലെത്തിയപ്പോള്‍ വേദന അനുഭവപ്പെട്ട കുട്ടിയെ സ്‌ക്കൂള്‍ അധികൃതരാണ് അഗ്നിശമനകേന്ദ്രത്തിലെത്തിച്ചത്.

## Article Content

**തളിപ്പറമ്പ്: **ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ കുടുങ്ങിയ മോതിരം അഗ്നിശമനസേന അറുത്തുമാറ്റി.മടമ്പം മേരിലാന്റ് ഹൈസ്‌ക്കൂളിലെ കോട്ടൂര്‍ സ്വദേശി എം.ജിജിന്റെ കയ്യില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരമാണ് സേന അറുത്ത് മാറ്റിയത്. ഇന്നലെ രാവിലെ മോതിരം ഇട്ടപ്പോള്‍ തന്നെ മുറുകുകയായിരുന്നു. അഴിക്കാന്‍ ശ്രമിച്ചിട്ട് സാധിക്കാതെ വന്നതോടെ സ്‌ക്കൂളിലെത്തിയപ്പോള്‍ വേദന അനുഭവപ്പെട്ട കുട്ടിയെ സ്‌ക്കൂള്‍ അധികൃതരാണ് അഗ്നിശമനകേന്ദ്രത്തിലെത്തിച്ചത്.

മോതിരം അഴിക്കാന്‍ ശ്രമിച്ച് വിരലിലെ തൊലി ഇളകിയ നിലയിലായതിനാല്‍ അതീവ സൂക്ഷ്മതയോടെയാണ് സേന മോതിരം മുറിച്ചുമാറ്റിയത്.ഇക്കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഇത് 20-ാമത്തെ സംഭവമാണെന്ന് അഗ്നിരക്ഷാകേന്ദ്രം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 68 കേസുകളാണ് ഇത്തരത്തില്‍ ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213316/ring)