---
title: "വായനദിനം ആചരിച്ചു"
english_title: "Reading day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213314/reading-day"
published_at: "2024-06-19T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66730fc8a6ede_Screenshot_20240619_223426_Instagram.jpg"
keywords: []
---

# വായനദിനം ആചരിച്ചു

> **Lead Summary:** **കല്യാശ്ശേരി:** സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മൈത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൂട്ട് ആർട്ടിസ്റ്റ് വൈശാഖ് ഏറ്റുകുടുക്ക ഉദ്ഘാടകനായി.

## Article Content

**കല്യാശ്ശേരി:** സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മൈത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൂട്ട് ആർട്ടിസ്റ്റ് വൈശാഖ് ഏറ്റുകുടുക്ക ഉദ്ഘാടകനായി.

 വിദ്യാരംഗം കലാസാഹിത്യവേദി കോഡിനേറ്റർ ആയ ശ്രീമതി ഷൈജ ഷബീർ സ്വാഗതവും എച്ച്.എസ്.എസ് പ്രിൻസിപ്പാളായ ഡോ ചിത്രലേഖ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം മണിനാഥൻ,  റമീസ, സജികുമാർ കൊട്ടോടി എന്നിവർ ആശംസാപ്രസംഗവും നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ അവധിക്കാല വായനപ്പതിപ്പ് പ്രകാശനവും പുസ്തകാവതരണവും നടന്നു. അതിനോടൊപ്പം എസ്.പി.സി കേഡറ്റുകളുടെ പുസ്തകപ്രകാശനവും ശ്രീ.വൈശാഖ് നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി മീര കൃതജ്ഞത രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213314/reading-day)