---
title: "മോറാഴ സെൻട്രൽ സി എച്ച് കമ്മാരൻമാസ്റ്റർ സ്മാരക യു.പി സ്കൂളിൽ വായനാവാരാചരണവും വിവിധ പഠനക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു"
english_title: "inaugurated various study clubs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213246/inaugurated-various-study-clubs"
published_at: "2024-06-19T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672c642ab669_news-card.jpg"
keywords: []
---

# മോറാഴ സെൻട്രൽ സി എച്ച് കമ്മാരൻമാസ്റ്റർ സ്മാരക യു.പി സ്കൂളിൽ വായനാവാരാചരണവും വിവിധ പഠനക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

> **Lead Summary:** മോറാഴ സെൻട്രൽ സി എച്ച് കമ്മാരൻമാസ്റ്റർ സ്മാരക യു.പി സ്കൂളിലെ വായനാവാരാചരണവും വിവിധ പഠനക്ലബ്ബുകളുടെ ഉദ്ഘാടനവും ടി കെ ബിന്ദുടീച്ചറുടെ അധ്യക്ഷതയിൽ പ്രമുഖ നാടൻപാട്ട് കലാകാരൻ റംഷി പട്ടുവം ഉദ്ഘാടനം ചെയ്തു.

## Article Content

മോറാഴ സെൻട്രൽ സി എച്ച് കമ്മാരൻമാസ്റ്റർ സ്മാരക യു.പി സ്കൂളിലെ വായനാവാരാചരണവും വിവിധ പഠനക്ലബ്ബുകളുടെ ഉദ്ഘാടനവും ടി കെ ബിന്ദുടീച്ചറുടെ അധ്യക്ഷതയിൽ പ്രമുഖ നാടൻപാട്ട് കലാകാരൻ റംഷി പട്ടുവം ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് ഉപജില്ല ബിപിസി ഗോവിന്ദൻ എടാടത്തിൽ ലൈബ്രറി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വി. ഇബ്രാഹിം മാസ്റ്റർ ആശംസ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ കെ രാജീവൻ സ്വാഗതവും കെ ആകാശ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നാട്ടരങ്ങ് പരിപാടി അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213246/inaugurated-various-study-clubs)