---
title: "പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു"
english_title: "Plus one admission; 3rd allotment published"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213104/plus-one-admission-3rd-allotment-published"
published_at: "2024-06-19T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667262a399b6b_1.jfif"
keywords: []
---

# പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

> **Lead Summary:** പ്ലസ്‌ വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ പ്രകാരമുള്ള പ്രവേശനം ബുധനാഴ്‌ച രാവിലെ പത്തിന് തുടങ്ങും. 21ന്‌ വൈകിട്ട്‌ അഞ്ച്‌ വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ്‌ വിവരങ്ങൾ www.hscap.kerala.gov.in ൽ വഴി ലഭ്യമാകും.

## Article Content

പ്ലസ്‌ വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ പ്രകാരമുള്ള പ്രവേശനം ബുധനാഴ്‌ച രാവിലെ പത്തിന് തുടങ്ങും. 21ന്‌ വൈകിട്ട്‌ അഞ്ച്‌ വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ്‌ വിവരങ്ങൾ www.hscap.kerala.gov.in ൽ വഴി ലഭ്യമാകും.

താൽക്കാലിക പ്രവേശനത്തിൽ ഉള്ള വിദ്യാർഥികൾക്ക്‌ ഹയർ ഓപ്‌ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. ഈ വിദ്യാർഥികൾ ഈ ഘട്ടത്തിൽ സ്ഥിരം പ്രവേശനം നേടണം. അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെൻ്റിൽ പരിഗണിക്കില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213104/plus-one-admission-3rd-allotment-published)