---
title: "കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ല സമ്മേളനത്തിൻ്റെ  സ്വാഗത സംഘം രൂപീകരണ യോഗം നടന്നു"
english_title: "Kerala Police Officers Association Kannur Rural District Conference "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213103/kerala-police-officers-association-kannur-rural-district-conference"
published_at: "2024-06-19T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672626bb5c18_news-card.jpg"
keywords: []
---

# കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ല സമ്മേളനത്തിൻ്റെ  സ്വാഗത സംഘം രൂപീകരണ യോഗം നടന്നു

> **Lead Summary:** കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ല സമ്മേളനത്തിൻ്റെ സ്വാഗത സംഘം രൂപീകരണ യോഗം നടന്നു. യോഗം ഡിസ്ട്രിക്ട് ക്രെയിം ബ്രാഞ്ച് ഡി വൈ എസ് പി സജീവൻ ഉദ്ഘാടനം ചെയ്തു. കെ പി ഒ എ സംസ്ഥാന ജോ.സെക്രട്ടറി രമേശൻ വെള്ളോറ , സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ബാബു ടി, രാജേഷ് പി വി പ്രവീണ, കെ പി എ ജില്ലാ സെക്രട്ടറി പ്രിയേഷ് കെ, ജില്ലാ ജോ. സെക്രട്ടറി പ്രസാദ്, എന്നിവർ സംസാരിച്ചു.

## Article Content

കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ല സമ്മേളനത്തിൻ്റെ സ്വാഗത സംഘം രൂപീകരണ യോഗം നടന്നു. യോഗം ഡിസ്ട്രിക്ട് ക്രെയിം ബ്രാഞ്ച് ഡി വൈ എസ് പി സജീവൻ ഉദ്ഘാടനം ചെയ്തു. കെ പി ഒ എ സംസ്ഥാന ജോ.സെക്രട്ടറി രമേശൻ വെള്ളോറ , സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ബാബു ടി, രാജേഷ് പി വി പ്രവീണ, കെ പി എ ജില്ലാ സെക്രട്ടറി പ്രിയേഷ് കെ, ജില്ലാ ജോ. സെക്രട്ടറി പ്രസാദ്, എന്നിവർ സംസാരിച്ചു.

കെ പി ഒ എ ജില്ലാ സെക്രട്ടറി അനീഷ് കെ പി സ്വാഗതവും, പ്രസിഡണ്ട് എൻ വി രമേശൻ അധ്യക്ഷനുമായ ചടങ്ങിൽ ജില്ലാ നിർവ്വാഹക സമിതി അംഗം കെ പ്രസാദ് നന്ദി പറഞ്ഞു. 2024 ജൂലായ് 8 തിങ്കളാഴ്ച തളിപ്പറമ്പ ഡ്രീം പാലസ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്. രഘുനാഥ് എം എസ് ഐ ട്രാഫിക് ചെയർമാനും, പ്രസാദ് ബാവുപ്പറമ്പ, SI MTO കൺവീനറും ആയി സംഘാടക സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213103/kerala-police-officers-association-kannur-rural-district-conference)