---
title: "സി മുഹമ്മദ് സിറാജിനെ തളിപ്പറമ്പ് ജുന്ന സാധു സഹായ സമിതി സ്നേഹോപഹാരം നൽകി ആദരിച്ചു"
english_title: "junna relief committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21300/junna-relief-committee"
published_at: "2022-01-17T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e56998962c0_junna.jpg"
keywords: []
---

# സി മുഹമ്മദ് സിറാജിനെ തളിപ്പറമ്പ് ജുന്ന സാധു സഹായ സമിതി സ്നേഹോപഹാരം നൽകി ആദരിച്ചു

> **Lead Summary:** **തളിപ്പറമ്പ : **കോവിഡ് പ്രതിസന്ധി കാലത്തെ നിസ്വാർത്ഥ സേവനത്തിന് തളിപ്പറമ്പ സി.എച്ച് സെന്റർ ഗവേണിംഗ് ബോഡി അംഗവും, നഗരസഭാ കൗൺസിലറുമായ സി.മുഹമ്മദ്‌ സിറാജിന് തളിപ്പറമ്പ ജുന്ന സാധുസഹായ സമിതി കെ.വി.എം.കുഞ്ഞി സ്മാരക സ്നേഹപഹാരം നൽകി ആദരിച്ചു.

## Article Content

**തളിപ്പറമ്പ : **കോവിഡ് പ്രതിസന്ധി കാലത്തെ നിസ്വാർത്ഥ സേവനത്തിന് തളിപ്പറമ്പ സി.എച്ച് സെന്റർ ഗവേണിംഗ് ബോഡി അംഗവും, നഗരസഭാ കൗൺസിലറുമായ സി.മുഹമ്മദ്‌ സിറാജിന് തളിപ്പറമ്പ ജുന്ന സാധുസഹായ സമിതി കെ.വി.എം.കുഞ്ഞി സ്മാരക സ്നേഹപഹാരം നൽകി ആദരിച്ചു.

സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല ഉപഹാരം കൈമാറി. ചടങ്ങ് കുണ്ടാംകുഴി ബദർ ജുമാമസ്‌ജിദ്‌ ഖത്തീബ് ഹൈദർ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഷ്‌റഫ്‌ ഇച്ചൂട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.അബൂബക്കർ മൗലവി, കെ.പി അഷ്‌റഫ്‌, എ.പി. ഇബ്രാഹിം, സലീം ഗ്രാൻഡ്, അബ്ദുള്ള കുട്ടുക്കൻ, ഷമീം ലൈം,വി.സി.മുഹമ്മദ്‌ കുഞ്ഞി എന്നിവർ സംസാരിച്ചു. സെക്രട്ടറി മിഖ്ദാദ് ചപ്പൻ സ്വാഗതവും ജാഫർ ബദരിയാ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21300/junna-relief-committee)