---
title: "സി.പി.എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്‌തു"
english_title: "logo "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21296/logo"
published_at: "2022-01-17T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e5653fa711d_cpm.jpg"
keywords: []
---

# സി.പി.എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്‌തു

> **Lead Summary:** കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ കേന്ദ്രക്കമ്മിറ്റി അംഗം എം.സി. ജോസഫൈൻ പട്ടണം റഷീദിന് നൽകി പ്രകാശിപ്പിച്ചു. മണപ്പാട്ടിപറമ്പിലെ സ്വാഗതസംഘം ഓഫീസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി അധ്യക്ഷനായി.

## Article Content

കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ കേന്ദ്രക്കമ്മിറ്റി അംഗം എം.സി. ജോസഫൈൻ പട്ടണം റഷീദിന് നൽകി പ്രകാശിപ്പിച്ചു. മണപ്പാട്ടിപറമ്പിലെ സ്വാഗതസംഘം ഓഫീസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി അധ്യക്ഷനായി.

തേവയ്ക്കൽ സ്വദേശിയായ അജയൻ തീക്കോയിയാണ്‌ ലോഗോ തയ്യാറാക്കിയത്‌. ഡോ. സെബാസ്റ്റ്യൻ പോൾ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം.പി. പത്രോസ്, ജോൺ ഫെർണാണ്ടസ്, പി.ആർ. മുരളീധരൻ, എം.സി. സുരേന്ദ്രൻ, സി.കെ. പരീത്, ജില്ലാ കമ്മിറ്റി അംഗം കെ.എസ്. അരുൺകുമാർ, പട്ടണം റഷീദ് എന്നിവർ പങ്കെടുത്തു. പൊതുജനങ്ങളിൽനിന്ന് ലഭിച്ച 103 എൻട്രികളിൽ നിന്നാണ് ലോഗോ തെരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21296/logo)