---
title: "നവകേരള വായനശാല ആൻ്റ് ഗ്രന്ഥാലയം കട്ടോളി അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "A felicitation session was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212854/a-felicitation-session-was-organized"
published_at: "2024-06-18T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667109f593537_news-card.jpg"
keywords: []
---

# നവകേരള വായനശാല ആൻ്റ് ഗ്രന്ഥാലയം കട്ടോളി അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **മാണിയൂർ: **കട്ടോളി നവകേരള വായനശാല ആൻ്റ് ഗ്രന്ഥാലയം കട്ടോളി വാർഡിലെ 2023-24 വർഷത്തെ SSLC,+2 ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഉപഹാരസമർപ്പണം നടത്തുകയും ചെയ്തു.

## Article Content

**മാണിയൂർ: **കട്ടോളി നവകേരള വായനശാല ആൻ്റ് ഗ്രന്ഥാലയം കട്ടോളി വാർഡിലെ 2023-24 വർഷത്തെ SSLC,+2 ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഉപഹാരസമർപ്പണം നടത്തുകയും ചെയ്തു.

ചട്ടുകപ്പാറ GHSS അദ്ധ്യാപകൻ അദ്ധ്യാപകൻ അനൂപ് ലാൽ സി. കെ ഉത്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡണ്ട് സി അരവിന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. പി. ചന്ദ്രൻ ആശംസ പ്രസംഗം നടത്തി. അനുമോദനത്തിന് അർഹരായ വിദ്യാർത്ഥികൾ മറുമൊഴി രേഖപ്പെടുത്തി. സെക്രട്ടറി കെ. ബാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി എം. സി. വിനത നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212854/a-felicitation-session-was-organized)