ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി: മനമുരുകുന്ന പ്രാർഥനകളും ദൈവസ്മരണയുമായി തീർഥാടകർ

ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി:  മനമുരുകുന്ന പ്രാർഥനകളും ദൈവസ്മരണയുമായി തീർഥാടകർ
Jun 15, 2024 09:47 PM | By Sufaija PP

റിയാദ്: ലോകത്തിന്റെ നാനാഭാഗത്തു നിന്നുമെത്തിയ 20 ലക്ഷത്തിലേറെ ഹജ്ജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മാനവ മഹാസംഗമത്തിനായി അറഫ മൈതാനത്ത് ഒരുക്കങ്ങൾ നേരത്തെ പൂർത്തിയായിരുന്നു ഹജ്ജിന്റെ പരമപ്രധാന ചടങ്ങാണ് അറഫാ സംഗമം.

ലോക മുസ്‌ലീങ്ങളുടെ പ്രതിനിധികളായാണ് തീർഥാടകർ അറഫയിൽ ഒരുമിച്ചുകൂടുന്നത്. നമിറാ പള്ളിയിൽ ശനിയാഴ്ച ഉച്ചക്ക് അറഫാ പ്രഭാഷണത്തോടെയാണ് ചടങ്ങുകൾക്ക് പ്രാരംഭം കുറിച്ചത്. വെള്ളിയാഴ്ച്ച രാത്രി തന്നെ ലോകത്തിന്റെ നാനാദിക്കിൽ നിന്നെത്തി മിനാ താഴ്വരയിൽ തങ്ങിയ തീർഥാടക ലക്ഷങ്ങൾ അറഫ മൈതാനി ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു. മധ്യാഹ്ന൦ മുതൽ സൂര്യാസ്തമനം വരെയാണ് അറഫയിൽ ഹാജിമാർ സമ്മേളിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് വേളയിൽ നടത്തിയ ചരിത്ര പ്രാധാനമായ പ്രഭാഷണത്തെ അനുസ്മരിച്ചാണ് മസ്ജിദുനമിറയിലെ അറഫ പ്രഭാഷണം. മുതിർന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. മാഹിർ ബിൻ ഹമദ് അൽമുഹൈഖ്ലിയാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിച്ചത്. മലയാളമുൾപ്പടെ 50 ലോക ഭാഷകളിൽ ഇത് വിവർത്തനം ചെയ്യപ്പെട്ടു. തുടർന്ന് ളുഹർ, അസർ നമസ്കാരങ്ങൾ ചുരുക്കി ഒരുമിച്ച് നമസ്കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാർഥനകളും ദൈവസ്മരണയുമായി തീർഥാടകർ അറഫയിൽ നിൽക്കും.

ഇത്തവണ ഫലസ്തീൻ ഉൾപ്പടെ നീറുന്ന പ്രശനങ്ങൾ വിശ്വാസികളുടെ പ്രാർഥനകളിൽ ഇടംപിടിക്കും. വെള്ളിയാഴ്ച രാത്രി മുതൽ അറഫയിലേക്ക് ആരംഭിച്ച തീർഥാടക പ്രവാഹം ശനിയാഴ്ച ഉച്ചവരെ നീണ്ടു. ഈ സമയം ഭക്ഷണം ഉപേക്ഷിച്ച് വ്രതമെടുക്കുന്ന ലോകമെമ്പാടുമുള്ള വിശ്വാസികൾ ഹജ്ജിനോട് ഐക്യപ്പെടുകയാണ്. മനമുരുകുന്ന പ്രാർഥനയുടേതാണ് ഈ ദിനം. സൂര്യാസ്തമയം കഴിഞ്ഞാൽ ഉടൻ തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങും. രാത്രി അവിടെ വിശ്രമിച്ച ശേഷം ഞായറാഴ്ച പുലർച്ചെ ജംറയിൽ പിശാചിനെ കല്ലെറിഞ്ഞ്, മുടി മുറിക്കുന്നതോടെ ഹജ്ജിന് അർദ്ധവിരാമമാവും. ശേഷം മിനായിലെ കൂടാരത്തിലേക്ക് തിരിച്ചെത്തി വിശ്രമിച്ച ശേഷമാണ് മറ്റു കർമങ്ങൾ പൂർത്തിയാക്കുക.

Hajj begins

Next TV

Related Stories
പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.

Jul 17, 2024 10:07 PM

പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.

പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ...

Read More >>
ചെങ്ങാളായിയിൽ നിന്നും കണ്ടെത്തിയ നിധിക്ക് 200 മുതൽ 350 വർഷം വരെ പഴക്കം

Jul 17, 2024 09:09 PM

ചെങ്ങാളായിയിൽ നിന്നും കണ്ടെത്തിയ നിധിക്ക് 200 മുതൽ 350 വർഷം വരെ പഴക്കം

ചെങ്ങാളായിയിൽ നിന്നും കണ്ടെത്തിയ നിധിക്ക് 200 മുതൽ 350 വർഷം വരെ...

Read More >>
അമ്പായത്തോട് - പാൽചുരം റോഡ്: രാത്രിയാത്ര നിരോധിച്ചു, ഭാരവാഹനങ്ങൾക്കും നിയന്ത്രണം.

Jul 17, 2024 09:03 PM

അമ്പായത്തോട് - പാൽചുരം റോഡ്: രാത്രിയാത്ര നിരോധിച്ചു, ഭാരവാഹനങ്ങൾക്കും നിയന്ത്രണം.

അമ്പായത്തോട് - പാൽചുരം റോഡ്: രാത്രിയാത്ര നിരോധിച്ചു, ഭാരവാഹനങ്ങൾക്കും...

Read More >>
പി ടി എച്ച് കൊളച്ചേരി മേഖല പ്രവാസി സംഗമം സംഘടിപ്പിച്ചു

Jul 17, 2024 08:49 PM

പി ടി എച്ച് കൊളച്ചേരി മേഖല പ്രവാസി സംഗമം സംഘടിപ്പിച്ചു

പി ടി എച്ച് കൊളച്ചേരി മേഖല - പ്രവാസി സംഗമം...

Read More >>
ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സഹായം

Jul 17, 2024 05:56 PM

ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സഹായം

ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍...

Read More >>
രാജ്യത്തെ നിയമ വ്യവസ്ഥിതിക്ക് മുകളിലാണോ സി.പി. എം. എന്ന് വ്യക്തമാക്കണം : യൂത്ത് ലീഗ്

Jul 17, 2024 05:53 PM

രാജ്യത്തെ നിയമ വ്യവസ്ഥിതിക്ക് മുകളിലാണോ സി.പി. എം. എന്ന് വ്യക്തമാക്കണം : യൂത്ത് ലീഗ്

രാജ്യത്തെ നിയമ വ്യവസ്ഥിതിക്ക് മുകളിലാണോ സി.പി. എം. എന്ന് വ്യക്തമാക്കണം : യൂത്ത്...

Read More >>
Top Stories