---
title: "എസ്‌ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു"
english_title: "SDPI"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212386/sdpi"
published_at: "2024-06-15T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d706801d8c_news-card.jpg"
keywords: []
---

# എസ്‌ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** **മാട്ടൂൽ :**2024 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മോദിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് എസ്‌ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി. 'ഇതാണ് പാത, ഇതാണ് വിജയം' എന്ന പ്രമേയത്തില്‍ മാട്ടൂൽ ടാം സിറ്റി ഓഡിറ്റോറിയത്തിൽ കല്ല്യാശ്ശേരി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**മാട്ടൂൽ :**2024 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മോദിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് എസ്‌ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി. 'ഇതാണ് പാത, ഇതാണ് വിജയം' എന്ന പ്രമേയത്തില്‍ മാട്ടൂൽ ടാം സിറ്റി ഓഡിറ്റോറിയത്തിൽ കല്ല്യാശ്ശേരി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ജനങ്ങൾ സമാധാനവും സൗഹാർദ്ദവുമാണ് ആഗ്രഹുക്കുന്നതെന്നും വർഗീയ ,വിഭാഗീയ ശക്തികൾ ദീർഘകാലാടിസ്ഥാനത്തിൽ പരാജയപ്പെടാനുള്ളതാണെന്നുമുള്ള നല്ലൊരു പാഠവും, സന്ദേശവുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ബിജെപിയും മോദിയും പ്രചരിപ്പിച്ച വിഷലിപ്തമായ വെറുപ്പിന്റെ രാഷ്ട്രീയം ജനങ്ങൾ തള്ളിക്കളയുകയും, ബിജെപിയെ അകറ്റിനിർത്തുകയും ചെയ്തു. രാജ്യത്ത് മോഡി തരംഗമോ ബിജെപി പ്രതാപമോ ഇല്ല എന്നാണ് യുപി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിൽ ബിജെപിയുടെ അടിത്തറ ഇളകിയതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു എസ്ഡിപി ഐ കല്ല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് എ പി നൂറുദ്ധീൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ,ജില്ലാ സെക്രെട്ടറി മുസ്തഫ നാറാത്ത്, മണ്ഡലം സെക്രട്ടറി അഹമദ്‌ മാടായി, ഓർഗനൈസിംഗ് സെക്രട്ടറി സുബൈർ മടക്കര,വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം സെക്രട്ടറി റംസീന മുട്ടം എന്നിവർ സംസാരിച്ചു. മുനീർ എ,കാസിം കെ,മഹറൂഫ് കെ വി,ഹാരിസ് മടക്കര,റിയാസ് വി,ഇസ്മീറ കെ,സമീന യൂ തുടങ്ങിയവർ സംബന്ധിച്ചു. പുതുതായി പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് സ്വീകരണം നല്‍കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212386/sdpi)