---
title: "ലോറിയും കാറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21236/car-accident"
published_at: "2022-01-17T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e525b94f67c_acc.jpg"
keywords: []
---

# ലോറിയും കാറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

> **Lead Summary:** കാറും ലോറിയും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിളയാങ്കോട്ടെ കൈപ്രത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

## Article Content

കാറും ലോറിയും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിളയാങ്കോട്ടെ കൈപ്രത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ശനിയാഴ്ച പകല്‍ മൂന്നോടെ മണ്ടൂര്‍ ഭാസ്‌ക്കരന്‍ പീടികക്കു സമീപത്ത് വെച്ചാണ് ഇദ്ദേഹം സഞ്ചരിച്ച കാറില്‍ വടകരയിലേക്ക് ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ലോറി ഇടിച്ചത്. അപകടത്തില്‍ പരിക്കേറ്റ സഹോദരന്‍ ഗോവിന്ദന്‍, മകന്‍ കാര്‍ത്തിക് എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.

സി പി എം വിളയാങ്കോട് സൗത്ത് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: സുജ. മക്കള്‍: കാര്‍ത്തിക്ക്, ആരതി. സഹോദരങ്ങള്‍: ഇ.പി.ബാലകൃഷ്ണന്‍(സി പി എം മാടായി ഏരിയ കമ്മിറ്റി അംഗം), ഗോവിന്ദന്‍, പ്രേമ, വിജയന്‍. പരേതരായ പി.ആര്‍.കോരന്‍ നമ്പ്യാര്‍-പരേതയായ ലക്ഷ്മികുട്ടിഅമ്മ ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21236/car-accident)