---
title: "കൊട്ടിയൂർ വൈശാഖ മഹോൽസവം 17ന് സമാപിക്കും"
english_title: "Kottiyur Vaisakha Maholsavam will conclude on 17th"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212268/kottiyur-vaisakha-maholsavam-will-conclude-on-17th"
published_at: "2024-06-15T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d0bf80c031_Untitled-2-web.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോൽസവം 17ന് സമാപിക്കും

> **Lead Summary:** **കൊട്ടിയൂർ: **ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ നെയ്യാട്ടത്തോടെ ആരംഭിച്ച വൈശാഖ മഹോൽസവം 17-ന് തിങ്കളാഴ്ച്ച നടക്കുന്ന തൃക്കല ശാട്ടത്തോടെ സമാപിക്കും.16ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിങ്ങനെ നടക്കും.വിശേഷവാദ്യങ്ങളും ഗജവീരൻമാരും സ്ത്രീജനങ്ങും മടങ്ങിയ അക്കരെ സന്നിധാനത്ത് ഗൂഡ പൂജകൾക്ക് തുടക്കമായി.

## Article Content

**കൊട്ടിയൂർ: **ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ നെയ്യാട്ടത്തോടെ ആരംഭിച്ച വൈശാഖ മഹോൽസവം 17-ന് തിങ്കളാഴ്ച്ച നടക്കുന്ന തൃക്കല ശാട്ടത്തോടെ സമാപിക്കും.16ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിങ്ങനെ നടക്കും.വിശേഷവാദ്യങ്ങളും ഗജവീരൻമാരും സ്ത്രീജനങ്ങും മടങ്ങിയ അക്കരെ സന്നിധാനത്ത് ഗൂഡ പൂജകൾക്ക് തുടക്കമായി.

ശനിയാഴ്ച്ച രാവിലെ മുതൽ പെരുമാളെ തൊഴാൻ കൊട്ടിയൂരിലേക്ക് ഭക്തരുടെ ഒഴുക്ക് തുടരുകയാണ്. ദർശനത്തിനായി അക്കരെ കൊട്ടിയൂരിൽ രാവിലെ മുതൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212268/kottiyur-vaisakha-maholsavam-will-conclude-on-17th)