---
title: "തളിപ്പറമ്പ് മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയത്തിളക്കം പരുപാടി സംഘടിപ്പിച്ചു"
english_title: "Vijayathilakam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212219/vijayathilakam"
published_at: "2024-06-14T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c653c9aabf_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയത്തിളക്കം പരുപാടി സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി 2024 ലെ എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, മണ്ഡലത്തിലെ ഉന്നത വിജയം നേടിയ സ്കൂളുകളെയും, വിവിധ സർവകലാശാല പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന വിജയത്തിളക്കം കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

## Article Content

തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി 2024 ലെ എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, മണ്ഡലത്തിലെ ഉന്നത വിജയം നേടിയ സ്കൂളുകളെയും, വിവിധ സർവകലാശാല പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന വിജയത്തിളക്കം കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു.തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി കോഡിനേറ്റർ ഡോ. കെ പി രാജേഷ്,കണ്ണൂർ ആർ ഡി ഡി മണികണ്ഠൻ, തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി കൺവീനർ കെ സി ഹരികൃഷ്ണൻ, പി ഒ മുരളീധരൻ,വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ തുടങ്ങിയവർ സംസാരിച്ചു.മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു, യൂണിവേഴ്സിറ്റി പരീക്ഷകളിൽ വിജയിച്ച ആയിരത്തി നാനൂറോളം വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212219/vijayathilakam)