---
title: "പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന് "
english_title: "Plus one admission"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212216/plus-one-admission"
published_at: "2024-06-14T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c637be2530_1.jfif"
keywords: []
---

# പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന് 

> **Lead Summary:** പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടി വ്യാഴാഴ്ച പൂർത്തിയായി. മുഖ്യ ഘട്ടത്തിലെ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്മെന്റ് 19-നാണ്. ഇതനുസരിച്ച് 19, 20 തീയതികളിൽ സ്കൂളിൽ ചേരാം. 24-നു ക്ലാസുകൾ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു.

## Article Content

പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടി വ്യാഴാഴ്ച പൂർത്തിയായി. മുഖ്യ ഘട്ടത്തിലെ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്മെന്റ് 19-നാണ്. ഇതനുസരിച്ച് 19, 20 തീയതികളിൽ സ്കൂളിൽ ചേരാം. 24-നു ക്ലാസുകൾ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു.

സ്പോർട്സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അന്തിമ അലോട്മെന്റും 19-നു പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ടയിലെ 70,100 സീറ്റ് മിച്ചമുണ്ട്. ഇവയിലും അലോട്മെന്റ് ലഭിച്ചിട്ടും സ്കൂളിൽ ചേരാത്തതിനാൽ ഒഴിവുവരുന്ന സീറ്റുകളും ചേർത്താണ് മൂന്നാം അലോട്മെന്റ് നടത്തുന്നത്.രണ്ടാം അലോട്മെന്റ് കഴിഞ്ഞപ്പോൾ പട്ടികവർഗ സംവരണ വിഭാഗത്തിൽമാത്രം 26,873 സീറ്റാണ് ഒഴിവുള്ളത്.

പട്ടികജാതി വിഭാഗത്തിൽ 15,696 സീറ്റും. ഈ സീറ്റുകൾ മറ്റു സംവരണ, പൊതുവിഭാഗങ്ങളിലേക്കായി കൈമാറുന്നത് മൂന്നാം അലോട്മെന്റിലാണ്. ഇതിനാൽ ഈ അലോട്മെന്റിൽ കൂടുതൽപ്പേർ ഉൾപ്പെടാൻ സാധ്യതയുണ്ട്.പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള 14 മോഡൽ ​റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള ആദ്യ അലോട്മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുവരെ സ്കൂളിൽ ചേരാം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212216/plus-one-admission)