---
title: "ട്രെയിനിൽ ഓടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണയാൾക്ക് രക്ഷകനായി ഇരിണാവ് സ്വദേശി ലഗേഷ്"
english_title: "Lagesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212166/lagesh"
published_at: "2024-06-14T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c25284aa75_news-card-Recovered.jpg"
keywords: []
---

# ട്രെയിനിൽ ഓടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണയാൾക്ക് രക്ഷകനായി ഇരിണാവ് സ്വദേശി ലഗേഷ്

> **Lead Summary:** കണ്ണൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിൻ വിട്ടു പോയപ്പോൾ ഓടിക്കയറാൻ ശ്രമിച്ച യാത്രക്കാരൻ ട്രെയിനടിയിലേക്ക് പിടിവിട്ട് വീഴവെ , ഓടിച്ചെന്ന് കയ്യിൽ തൂക്കിയെടുത്ത് മീറ്ററുകളോളം ദൂരത്തേക്ക് കൈവിടാതെ പിടിച്ചുകൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ ലഗേഷ് കാണിച്ച വ്യഗ്രത സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപിക്കുകയാണ്. ഇക്കഴിഞ്ഞ മെയ് 26നാണ് ലഗേഷ് ഒരു ജീവൻ രക്ഷിച്ചത്.

## Article Content

കണ്ണൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിൻ വിട്ടു പോയപ്പോൾ ഓടിക്കയറാൻ ശ്രമിച്ച യാത്രക്കാരൻ ട്രെയിനടിയിലേക്ക് പിടിവിട്ട് വീഴവെ , ഓടിച്ചെന്ന് കയ്യിൽ തൂക്കിയെടുത്ത് മീറ്ററുകളോളം ദൂരത്തേക്ക് കൈവിടാതെ പിടിച്ചുകൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ ലഗേഷ് കാണിച്ച വ്യഗ്രത സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപിക്കുകയാണ്. ഇക്കഴിഞ്ഞ മെയ് 26നാണ് ലഗേഷ് ഒരു ജീവൻ രക്ഷിച്ചത്.

കായംകുളത്ത് നിന്നും അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന യാത്രക്കാരൻ കണ്ണൂരിൽ വെച്ച് വെള്ളം വാങ്ങി ട്രെയിനിൽ കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മറ്റ് ഉദ്യോഗസ്ഥർക്ക്‌ മാതൃകയെന്നോണമാണ് അദ്ദേഹം അന്ന് പ്രവർത്തിച്ചത്. സ്വന്തം ജീവനും അപകടമുണ്ടായേക്കാവുന്ന സാഹചര്യത്തിലും അതൊന്നും വക വെക്കാതെയാണ് അദ്ദേഹം രക്ഷാപ്രവർത്തനം നടത്തിയത്. ഇരിണാവ് സ്വദേശിയായ ലഗേഷ് 2011ലാണ് പൊലീസ് ആയത്. ഭാര്യ സിന്ധു, മക്കൾ: വൈഗ, വേദ, വൈഷ്ണ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212166/lagesh)