---
title: "രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും 1.92 ലക്ഷം രൂപ പിഴയും ശിക്ഷ"
english_title: "82 years rigorous imprisonment and a fine of Rs 1.92 lakh "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212164/82-years-rigorous-imprisonment-and-a-fine-of-rs-192-lakh"
published_at: "2024-06-14T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c242a8c3e5_news-card-Recovered.jpg"
keywords: []
---

# രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും 1.92 ലക്ഷം രൂപ പിഴയും ശിക്ഷ

> **Lead Summary:** **തളിപ്പറമ്പ്:** രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും 1.92 ലക്ഷം രൂപ പിഴയും ശിക്ഷ. പയ്യന്നൂര്‍ പെരുമ്പ നഫീസായിലെ എസ്.പി.അബ്ദുല്‍ മുനവിറിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ പയ്യന്നൂര്‍ സി.ഐ മഹേഷ് കെ.നായരും എസ്.ഐ പി.വിജേഷുമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

## Article Content

**തളിപ്പറമ്പ്:** രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും 1.92 ലക്ഷം രൂപ പിഴയും ശിക്ഷ. പയ്യന്നൂര്‍ പെരുമ്പ നഫീസായിലെ എസ്.പി.അബ്ദുല്‍ മുനവിറിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ പയ്യന്നൂര്‍ സി.ഐ മഹേഷ് കെ.നായരും എസ്.ഐ പി.വിജേഷുമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212164/82-years-rigorous-imprisonment-and-a-fine-of-rs-192-lakh)