---
title: "പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് മാട്ടൂല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസ്"
english_title: "A case was filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212138/a-case-was-filed"
published_at: "2024-06-14T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c08627a3d2_download_(1).jfif"
keywords: []
---

# പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് മാട്ടൂല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസ്

> **Lead Summary:** **ചന്തേര: **പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് മാട്ടൂല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ പേരില്‍ ചന്ദേര പോലീസ് കേസെടുത്തു. ഇന്നലെ ഉദിനൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. മാട്ടൂല്‍ നോര്‍ത്തിലെ പി.മഷൂദിന്റെ മകന്‍ ആലക്കല്‍ വീട്ടില്‍ എ.നിഹാദ്, കടപ്പുറത്ത് വീട്ടില്‍ പുതിയപുരയില്‍ കെ.കെ.സലാമിന്റെ മകന്‍ കെ.പി.സുഹൈല്‍ എന്നിവരുടെ പേരിലാണ് കേസ്. നിഹാദിന്റെ പേരില്‍ നല്‍കിയ ഹാള്‍ടിക്കറ്റ് ഉപയോഗിച്ച് സുഹൈല്‍ സേ പരീക്ഷ എഴുതുകയായിരുന്നു. പരീക്ഷ സൂപ്പര്‍വൈസറായ ചീമേനി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ എന്‍.നിവേദിതയുടെ പരാതിയിലാണ് കേസ്.

## Article Content

**ചന്തേര: **പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് മാട്ടൂല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ പേരില്‍ ചന്ദേര പോലീസ് കേസെടുത്തു. ഇന്നലെ ഉദിനൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. മാട്ടൂല്‍ നോര്‍ത്തിലെ പി.മഷൂദിന്റെ മകന്‍ ആലക്കല്‍ വീട്ടില്‍ എ.നിഹാദ്, കടപ്പുറത്ത് വീട്ടില്‍ പുതിയപുരയില്‍ കെ.കെ.സലാമിന്റെ മകന്‍ കെ.പി.സുഹൈല്‍ എന്നിവരുടെ പേരിലാണ് കേസ്. നിഹാദിന്റെ പേരില്‍ നല്‍കിയ ഹാള്‍ടിക്കറ്റ് ഉപയോഗിച്ച് സുഹൈല്‍ സേ പരീക്ഷ എഴുതുകയായിരുന്നു. പരീക്ഷ സൂപ്പര്‍വൈസറായ ചീമേനി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ എന്‍.നിവേദിതയുടെ പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212138/a-case-was-filed)