---
title: "കുവൈറ്റിലെ തീപ്പിടുത്തം: മരിച്ചവരിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ 14 മലയാളികൾ"
english_title: " Fire in Kuwait"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211806/fire-in-kuwait"
published_at: "2024-06-13T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a905e86089_Untitled-2-web.jpg"
keywords: []
---

# കുവൈറ്റിലെ തീപ്പിടുത്തം: മരിച്ചവരിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ 14 മലയാളികൾ

> **Lead Summary:** **കുവൈറ്റ്‌സിറ്റി: **കുവൈറ്റില്‍ നടന്ന തീപിടുത്തത്തില്‍ ദുരന്തത്തിന് ഇരയായവരില്‍ മലയാളികള്‍ 14പേര്‍. ഇവരില്‍ 13 പേരെ തിരിച്ചറിഞ്ഞു. കൊല്ലം, കോട്ടയം, മലപ്പുറം,കണ്ണൂർ, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മരിച്ചവരിൽ കണ്ണൂർ ധർമ്മടം സ്വദേശി ബിശ്വാസ് കൃഷ്‌ണൻ,കൊല്ലം സ്വദേശികളായ വയ്യാങ്കര ഷമീര്‍, വെളിച്ചിക്കാല സ്വദേശി ലൂക്കോസ് സാബു, വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്ജ്, പത്തനംതിട്ട സ്വദേശികളായ വാഴമുട്ടം മുരളീധരന്‍, പന്തളംകാരന്‍ ആകാശ് ശശിധരന്‍, അട്ടച്ചാക്കല്‍ സജു, കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് , തിരുവല്ല മേപ്രാല്‍ സ്വദേശി തോമസ് ഉമ്മന്‍, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ് കോട്ടയം പാമ്പാടി സ്വദേശി സ്‌റ്റെഫിന്‍ ഏബ്രഹാം സാബു എന്നിവരെ തിരിച്ചറിഞ്ഞു.

## Article Content

**കുവൈറ്റ്‌സിറ്റി: **കുവൈറ്റില്‍ നടന്ന തീപിടുത്തത്തില്‍ ദുരന്തത്തിന് ഇരയായവരില്‍ മലയാളികള്‍ 14പേര്‍. ഇവരില്‍ 13 പേരെ തിരിച്ചറിഞ്ഞു. കൊല്ലം, കോട്ടയം, മലപ്പുറം,കണ്ണൂർ, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മരിച്ചവരിൽ കണ്ണൂർ ധർമ്മടം സ്വദേശി ബിശ്വാസ് കൃഷ്‌ണൻ,കൊല്ലം സ്വദേശികളായ വയ്യാങ്കര ഷമീര്‍, വെളിച്ചിക്കാല സ്വദേശി ലൂക്കോസ് സാബു, വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്ജ്, പത്തനംതിട്ട സ്വദേശികളായ വാഴമുട്ടം മുരളീധരന്‍, പന്തളംകാരന്‍ ആകാശ് ശശിധരന്‍, അട്ടച്ചാക്കല്‍ സജു, കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് , തിരുവല്ല മേപ്രാല്‍ സ്വദേശി തോമസ് ഉമ്മന്‍, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ് കോട്ടയം പാമ്പാടി സ്വദേശി സ്‌റ്റെഫിന്‍ ഏബ്രഹാം സാബു എന്നിവരെ തിരിച്ചറിഞ്ഞു.

കുവൈറ്റ് ദുരന്തം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് അടിയന്തിര മന്ത്രിസഭായോഗം ചേരുന്നുണ്ട്. രാവിലെ 10 മണിക്ക് ചേരുന്ന യോഗത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. മലയാളി ഉടമയായ എന്‍ബിടിസി കമ്പനിയുടെ ക്യാമ്പില്‍ ഇന്നലെയാണ് തീപിടുത്തമുണ്ടായത്. കുവൈറ്റിലെ ചരിത്രത്തില്‍ തന്നെയുണ്ടായ ഏറ്റവും വലിയ സംഭവത്തില്‍ കുവൈറ്റിലെ സര്‍ക്കാര്‍ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടങ്ങളിലെ നിയമലംഘനം തടയാന്‍ നടപടിയെടുത്തേക്കുമെന്നാണ് സൂചനകള്‍.

പരിക്കേറ്റവരെ അഞ്ച് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒമ്പതുപേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടിയെടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗഫ് ബ്ലോക്ക് നാലില്‍ എന്‍.ബി.ടി.സി. കമ്പനിയിലെ തൊഴിലാളികള്‍ താമസിക്കുന്ന ആറുനില കെട്ടിടത്തില്‍ ഇന്നലെ പുലര്‍ച്ചെ നാലരയോടെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണു തീപിടിത്തമുണ്ടായത്.

മലയാളികളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. വിഷവാതകം ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. കമ്പനിയിലെ തൊഴിലാളികളായ 195 പേര്‍ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയില്‍ സുരക്ഷാജീവനക്കാരന്റെ മുറിയില്‍നിന്നാണു തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്‌ളാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തില്‍നിന്നു ചാടിയവരില്‍ പലരുടെയും പരുക്ക് ഗുരുതരമാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211806/fire-in-kuwait)