---
title: "കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നുമായി യുവാവ് പിടിയിലായി"
english_title: "The young man was caught with the deadly drug"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211800/the-young-man-was-caught-with-the-deadly-drug"
published_at: "2024-06-13T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a6e1118e07_news-card.jpg"
keywords: []
---

# കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നുമായി യുവാവ് പിടിയിലായി

> **Lead Summary:** കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ് പി കെ യും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ KL 13 AS 0415 മാരുതി ആൾട്ടോ കാറിൽ കടത്തി കൊണ്ടുവന്ന 32.5 ഗ്രാം മെത്താംഫിറ്റമിനുമായി മാട്ടൂൽ സ്വദേശി അഹമ്മദ് അലി പി.പി എന്നയാളെ അറസ്റ്റ് ചെയ്ത് NDPS ആക്റ്റ് പ്രകാരം കേസെടുത്തു. മെത്താഫിറ്റമിൻ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

## Article Content

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ് പി കെ യും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ KL 13 AS 0415 മാരുതി ആൾട്ടോ കാറിൽ കടത്തി കൊണ്ടുവന്ന 32.5 ഗ്രാം മെത്താംഫിറ്റമിനുമായി മാട്ടൂൽ സ്വദേശി അഹമ്മദ് അലി പി.പി എന്നയാളെ അറസ്റ്റ് ചെയ്ത് NDPS ആക്റ്റ് പ്രകാരം കേസെടുത്തു. മെത്താഫിറ്റമിൻ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ചു പോയ കാറിൽ നിന്ന് 680ഗ്രാം MDMA കണ്ടെടുത്തു കേസ് ആക്കിയിരുന്നു. ഒരുമാസത്തിനുള്ളിൽ 20 ഓളം മയക്കുമരുന്ന് കേസ് കണ്ടെടുത്തിട്ടുണ്ട് അതേ ഉദ്യേഗസ്ഥർ തന്നെയാണ് ഈ കേസ്സും കണ്ടുപിടിച്ചത് പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്‌പെക്ടർമാരായ അഷ്റഫ് മലപ്പട്ടം ഷാജി കെ കെ, പ്രിവൻ്റീവ് ഓഫീസർമാരായ ഷാജി അളോക്ക൯, മജീദ് കെ എ സിവിൽ എക്സൈസ് ഓഫീസർ കലേഷ് എം എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211800/the-young-man-was-caught-with-the-deadly-drug)