---
title: "സുരേഷ് ഗോപി രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി"
english_title: "Suresh gopi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211762/suresh-gopi"
published_at: "2024-06-12T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669d0ac9c6cf_Screenshot_20240612_221508_Google.jpg"
keywords: []
---

# സുരേഷ് ഗോപി രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

> **Lead Summary:** **തളിപ്പറമ്പ് : **കേന്ദ്ര പെട്രോളിയം- ടൂറിസം വകുപ്പ് മന്ത്രി സുരേഷ് ഗോപി രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. രാത്രി 8.15ന് ക്ഷേത്രത്തിലെത്തിയ മന്ത്രിയെ സ്വീകരിക്കാൻ നിരവധി ബി.ജെ.പി.പ്രവർത്തകരും നാട്ടുകാരും വൈകുന്നേരം ആറര മുതൽ തന്നെ ക്ഷേത്രത്തിൽ എത്തിയിരുന്നു. ബി. ജെ.പി.സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, ജില്ലാ ജന:സെക്രട്ടറിമാരായ ബിജു എളക്കുഴി, എം.ആർ.സുരേഷ്, മണ്ഡലം പ്രസിഡൻ്റ് രമേശൻ ചെങ്ങുനി, നഗരസഭാ കൗൺസിലർ പി.വി.സുരേഷ് എന്നിവർ കേന്ദ്ര മന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

## Article Content

**തളിപ്പറമ്പ് : **കേന്ദ്ര പെട്രോളിയം- ടൂറിസം വകുപ്പ് മന്ത്രി സുരേഷ് ഗോപി രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. രാത്രി 8.15ന് ക്ഷേത്രത്തിലെത്തിയ മന്ത്രിയെ സ്വീകരിക്കാൻ നിരവധി ബി.ജെ.പി.പ്രവർത്തകരും നാട്ടുകാരും വൈകുന്നേരം ആറര മുതൽ തന്നെ ക്ഷേത്രത്തിൽ എത്തിയിരുന്നു. ബി. ജെ.പി.സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, ജില്ലാ ജന:സെക്രട്ടറിമാരായ ബിജു എളക്കുഴി, എം.ആർ.സുരേഷ്, മണ്ഡലം പ്രസിഡൻ്റ് രമേശൻ ചെങ്ങുനി, നഗരസഭാ കൗൺസിലർ പി.വി.സുരേഷ് എന്നിവർ കേന്ദ്ര മന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211762/suresh-gopi)