---
title: "പഴയങ്ങാടി പൊലിസ് സ്‌റ്റേഷന് സമീപം അരയാൽ മരം പൊട്ടി റോഡിൽ വീണു, ഒഴിവായത് വൻ ദുരന്തം"
english_title: "tree fell on the road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211751/tree-fell-on-the-road"
published_at: "2024-06-12T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669c43673d40_news-card.jpg"
keywords: []
---

# പഴയങ്ങാടി പൊലിസ് സ്‌റ്റേഷന് സമീപം അരയാൽ മരം പൊട്ടി റോഡിൽ വീണു, ഒഴിവായത് വൻ ദുരന്തം

> **Lead Summary:** പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നിലെ കൂറ്റൻ ആൽമരത്തിന്റെ കൊമ്പ് പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നു .ഇന്ന് പുലർച്ചയോടെയാണ് സംഭവം.പകൽ നേരങ്ങളിൽ സ്ക്കൂൾ വിദ്യാർത്ഥികളും , നിരവധി വാഹനങ്ങളും കടന്ന് പോകുന്ന തിരക്കേറിയ റോഡിൽ ആണ് മരം പൊട്ടി വീണത്. ഏറെ നേരത്തെ ശ്രമഫലമായി മരം മുറിച് മാറ്റി .ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചു . മരചില്ലികൾ ഏത് നിമിഷവും വീഴാവുന്ന അപകട അവസ്ഥയിലാണ്. ഗവൺമെൻ്റ് സ്ക്കൂൾ, വാദിഹുദ, മാടായികോളേജ് ,ഗവൺമെൻറ് ഐടി, മാടായിക്കാവ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ കാൽനട യാത്രക്കാർ ഏറെ ആശ്രയിക്കുന്ന റോഡാണിത്.അപകടവസ്ഥായിലായമരങ്ങൾ മുറിച്ചു മാറ്റണം എന്ന് പ്രദേശ വാസികൾ ആവശ്യപ്പെടുന്നു .

## Article Content

പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നിലെ കൂറ്റൻ ആൽമരത്തിന്റെ കൊമ്പ് പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നു .ഇന്ന് പുലർച്ചയോടെയാണ് സംഭവം.പകൽ നേരങ്ങളിൽ സ്ക്കൂൾ വിദ്യാർത്ഥികളും , നിരവധി വാഹനങ്ങളും കടന്ന് പോകുന്ന തിരക്കേറിയ റോഡിൽ ആണ് മരം പൊട്ടി വീണത്. ഏറെ നേരത്തെ ശ്രമഫലമായി മരം മുറിച് മാറ്റി .ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചു . മരചില്ലികൾ ഏത് നിമിഷവും വീഴാവുന്ന അപകട അവസ്ഥയിലാണ്. ഗവൺമെൻ്റ് സ്ക്കൂൾ, വാദിഹുദ, മാടായികോളേജ് ,ഗവൺമെൻറ് ഐടി, മാടായിക്കാവ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ കാൽനട യാത്രക്കാർ ഏറെ ആശ്രയിക്കുന്ന റോഡാണിത്.അപകടവസ്ഥായിലായമരങ്ങൾ മുറിച്ചു മാറ്റണം എന്ന് പ്രദേശ വാസികൾ ആവശ്യപ്പെടുന്നു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211751/tree-fell-on-the-road)