സുരേഷ് ഗോപി പയ്യാമ്പലത്ത് ഇ കെ നായനാരുടെ വീട്ടിൽ സന്ദർശനം നടത്തി

സുരേഷ് ഗോപി പയ്യാമ്പലത്ത് ഇ കെ നായനാരുടെ വീട്ടിൽ സന്ദർശനം നടത്തി
Jun 12, 2024 04:39 PM | By Sufaija PP

കണ്ണൂര്‍ : പയ്യാമ്പലത്ത് ഇ കെ നായനാരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രിയായതിനുശേഷം ആദ്യത്തെ കേരള സന്ദര്‍ശനത്തിലാണ് സുരേഷ് ഗോപിയുടെ കണ്ണൂരിലേക്കുള്ള വരവ്.  നായനാരുടെ വീട്ടില്‍ ഭാര്യ ശാരദ ടീച്ചര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചു. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ശാരദ ടീച്ചര്‍ പ്രതികരിച്ചു. ‘രാഷ്ട്രീയത്തിന് അതീതമായി പാവങ്ങളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. ഇതിനുമുമ്പും പല തവണ വീട്ടിലെത്തി തന്നെ കണ്ടിട്ടുണ്ട്. ഭക്ഷണവും കഴിച്ചിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ സുരേഷ് ഗോപിക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ശാരദ ടീച്ചര്‍ പറഞ്ഞു.

പല രാഷ്ട്രീയക്കാരും വീട്ടില്‍ വരാറുണ്ട്, പക്ഷെ തന്നെക്കാണാനല്ല, അത് നായനാര്‍ സഖാവിന്റെ ഭാര്യയെന്ന നിലയിലാണ്. വീട്ടില്‍ വരുന്ന എല്ലാവരോടും സ്‌നേഹത്തോടും സഹകരണത്തോടും കൂടിയാണ് താന്‍ പെരുമാറാറുള്ളതെന്നും ശാരദ ടീച്ചര്‍ പറഞ്ഞു. രാവിലെ കോഴിക്കോട്ടെത്തിയ സുരേഷ് ഗോപി പി വി ഗംഗാധരന്റെ വീട്ടിലും സന്ദര്‍ശനം നടത്തി. പി വി ഗംഗാധരന്റെ മക്കളും ബന്ധുക്കളും എം വി ശ്രേയാംസ്‌കുമാറും വീട്ടിലുണ്ടായിരുന്നു. കോഴിക്കോടും കണ്ണൂരിലുമായി വിവിധ ക്ഷേത്രങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്.

Suresh Gopi visited the house of EK Nayanar

Next TV

Related Stories
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Sep 28, 2024 05:32 PM

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച...

Read More >>
തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിന് 25000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ്

Sep 28, 2024 05:28 PM

തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിന് 25000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ്

തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിന് 25000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്മെന്റ്...

Read More >>
കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായ പുഷ്പൻ അന്തരിച്ചു

Sep 28, 2024 04:03 PM

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായ പുഷ്പൻ അന്തരിച്ചു

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായ പുഷ്പൻ...

Read More >>
ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി

Sep 28, 2024 01:44 PM

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ...

Read More >>
അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക് അവസാനമായി

Sep 28, 2024 01:42 PM

അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക് അവസാനമായി

അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക്...

Read More >>
കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ (എം)

Sep 28, 2024 10:01 AM

കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ (എം)

കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ...

Read More >>
Top Stories










News Roundup