---
title: "വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്ന പേരില്‍ വ്യാജ സന്ദേശം;  മുന്നറിയിപ്പ്"
english_title: "A fake message in the name of Department of Motor Vehicles"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211442/a-fake-message-in-the-name-of-department-of-motor-vehicles"
published_at: "2024-06-11T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666814bc37f56_vac.jpg"
keywords: []
---

# വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്ന പേരില്‍ വ്യാജ സന്ദേശം;  മുന്നറിയിപ്പ്

> **Lead Summary:** വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്ന പേരില്‍ വ്യാജ സന്ദേശം. മെസ്സേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും വാഹന ഉടമയുടെ തന്നെ ആയിരിക്കും. വാട്‌സ്ആപ്പില്‍ വരുന്ന ഇത്തരം സന്ദേശങ്ങളില്‍ വീണ് പോകരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. 'വരുന്ന സന്ദേശത്തോടൊപ്പം പരിവാഹന്‍ എന്ന പേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടും. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത്' കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

## Article Content

വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്ന പേരില്‍ വ്യാജ സന്ദേശം. മെസ്സേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും വാഹന ഉടമയുടെ തന്നെ ആയിരിക്കും. വാട്‌സ്ആപ്പില്‍ വരുന്ന ഇത്തരം സന്ദേശങ്ങളില്‍ വീണ് പോകരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. 'വരുന്ന സന്ദേശത്തോടൊപ്പം പരിവാഹന്‍ എന്ന പേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടും. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത്' കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211442/a-fake-message-in-the-name-of-department-of-motor-vehicles)