---
title: "കേരള യുക്തിവാദി സംഘം 'മതമില്ലാത്ത ജീവൻ അവാർഡ്'; അപേക്ഷ ക്ഷണിക്കുന്നു"
english_title: "application for award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211440/application-for-award"
published_at: "2024-06-11T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66681437e8e89_download_(2).jpg"
keywords: []
---

# കേരള യുക്തിവാദി സംഘം 'മതമില്ലാത്ത ജീവൻ അവാർഡ്'; അപേക്ഷ ക്ഷണിക്കുന്നു

> **Lead Summary:** > **തളിപ്പറമ്പ്:** 2024 എസ് എസ് എൽ സി പരീക്ഷയിൽ സ്കൂൾ രേഖകളിൽ ജാതിയും മതവും ചേർക്കാതെ പഠിച്ചു വിജയിച്ച വിദ്യാർത്ഥികൾക്ക് കേരള യുക്തിവാദി സംഘം നൽകി വരുന്ന "മതമില്ലാത്ത ജീവൻ" വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു.

## Article Content

> **തളിപ്പറമ്പ്:** 2024 എസ് എസ് എൽ സി പരീക്ഷയിൽ സ്കൂൾ രേഖകളിൽ ജാതിയും മതവും ചേർക്കാതെ പഠിച്ചു വിജയിച്ച വിദ്യാർത്ഥികൾക്ക് കേരള യുക്തിവാദി സംഘം നൽകി വരുന്ന "മതമില്ലാത്ത ജീവൻ" വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു.

> സ്കൂൾ സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും കോപ്പി, വിദ്യാർത്ഥിയുടെ ഫോട്ടോ, മുഴുവൻ മേൽ വിലാസം, ഫോൺനമ്പർ എന്നിവ സഹിതം ജൂൺ 15 ന് അകം mathamillathaj@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. ജൂൺ 23 ന് തൃശ്ശൂരിൽ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന "പവനപർവ്വം" പരിപാടിയിൽ വച്ച് അവാർഡുകൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 9447051545, 9446366501, 9446909743, 9446428175 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211440/application-for-award)