---
title: "വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "The elderly man was found dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211409/the-elderly-man-was-found-dead"
published_at: "2024-06-11T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667fd9461076_download_(2).jfif"
keywords: []
---

# വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കണ്ണൂർ: ചെറുപുഴ തിരുമേനി തോട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുമേനി ചട്ടിവയൽ സ്നേഹഭവനിലെ അന്തേവാസി പനച്ചിക്കൽ ചന്ദ്രൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് തിരുമേനി എസ്എൻഡിപി സ്കൂളിന് പിന്നിൽ തിരുമേനി തോട്ടിലെ ചെക്ക്ഡാമിൽ മ്യതദേഹം കണ്ടത്.

## Article Content

കണ്ണൂർ: ചെറുപുഴ തിരുമേനി തോട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുമേനി ചട്ടിവയൽ സ്നേഹഭവനിലെ അന്തേവാസി പനച്ചിക്കൽ ചന്ദ്രൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് തിരുമേനി എസ്എൻഡിപി സ്കൂളിന് പിന്നിൽ തിരുമേനി തോട്ടിലെ ചെക്ക്ഡാമിൽ മ്യതദേഹം കണ്ടത്.

കഴിഞ്ഞ ഏഴാം തിയതി പ്രാപ്പോയിൽ ആയുർവേദ ആശുപത്രിയിൽ മരുന്നു മേടിക്കാൻ പോയതായിരുന്നു. പിന്നീട് ഇയാളെ കാണാതാകുകയായിരുന്നു. ചെറുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ചെറുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211409/the-elderly-man-was-found-dead)