---
title: "കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ്; കെഎസ്‌യു-എംഎസ്എഫ് മുന്നണിക്ക് വിജയം"
english_title: "Calicut University Student Union Election"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211281/calicut-university-student-union-election"
published_at: "2024-06-10T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66671e440e5fe_Untitled-2-web.jpg"
keywords: []
---

# കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ്; കെഎസ്‌യു-എംഎസ്എഫ് മുന്നണിക്ക് വിജയം

> **Lead Summary:** **കോഴിക്കോട്:** കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യു-എംഎസ്എഫ് മുന്നണിക്ക് വിജയം. മുഴുവന്‍ ജനറല്‍ സീറ്റുകളും പിടിച്ചെടുത്താണ് മുന്നണിയുടെ വിജയം. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഡിഎസ്എഫ് സര്‍വകലാശാല യൂണിയനില്‍ വിജയിക്കുന്നത്.

## Article Content

**കോഴിക്കോട്:** കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യു-എംഎസ്എഫ് മുന്നണിക്ക് വിജയം. മുഴുവന്‍ ജനറല്‍ സീറ്റുകളും പിടിച്ചെടുത്താണ് മുന്നണിയുടെ വിജയം. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഡിഎസ്എഫ് സര്‍വകലാശാല യൂണിയനില്‍ വിജയിക്കുന്നത്.

ചെയര്‍പേഴ്‌സണായി പി നിതിന്‍ ഫാത്തിമ വിജയിച്ചു. ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് സഫ്‌വാനാണ് വിജയിച്ചത്. വൈസ് ചെയര്‍മാന്‍-പി കെ അര്‍ഷാദ്, വൈസ് ചെയര്‍പേഴ്‌സണ്‍-കെ ടി ഷബ്‌ന, ജോയിന്റ് സെക്രട്ടറി-കെ പി അശ്വിന്‍ നാഥ് എന്നിവരാണ് വിജയിച്ച മറ്റുള്ളവര്‍. കര്‍ശനമായ പൊലീസ് സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211281/calicut-university-student-union-election)