---
title: "കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്"
english_title: "bomb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211201/bomb"
published_at: "2024-06-10T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666d08370e35_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

> **Lead Summary:** കണ്ണൂർ കൂത്തുപറമ്പ് നരവൂരിലെ ബിജെപി പ്രവർത്തകനായ സി വിനീഷിന്റെ വീടിന് നേരെയാണ് ബോംബറിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. നരവൂർ ചെറുവളത് ഹൗസിൽ ബിജെപി പ്രവർത്തകനായ വിനീഷിന്റെ വീടിന് നേരെ രണ്ട് സ്റ്റീൽ ബോംബുകളാണ് എറിഞ്ഞത്. വീടിനടുത്തു നിന്നും ഉഗ്ര സ്ഫോടനം കേട്ടാണ് വീട്ടുകാർ സംഭവം അറിഞ്ഞത്.

## Article Content

കണ്ണൂർ കൂത്തുപറമ്പ് നരവൂരിലെ ബിജെപി പ്രവർത്തകനായ സി വിനീഷിന്റെ വീടിന് നേരെയാണ് ബോംബറിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. നരവൂർ ചെറുവളത് ഹൗസിൽ ബിജെപി പ്രവർത്തകനായ വിനീഷിന്റെ വീടിന് നേരെ രണ്ട് സ്റ്റീൽ ബോംബുകളാണ് എറിഞ്ഞത്. വീടിനടുത്തു നിന്നും ഉഗ്ര സ്ഫോടനം കേട്ടാണ് വീട്ടുകാർ സംഭവം അറിഞ്ഞത്.

പൊട്ടാത്ത നിലയിൽ ഒരു സ്റ്റീൽ ബോംബും സമീപത്തു നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബോംബ് സ്‌ക്വാഡ്സ്ഥലം പരിശോധിച്ചു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എ സി പി KV വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ നടന്ന ബിജെപി യുടെ വിജയാഹ്ലാദത്തിൽവിനീഷ് പടക്കം പൊട്ടിച്ച് പങ്കെടുത്തിരുന്നു. അതേ സമയം വിജയഘോഷത്തിൽ പങ്കെടുത്ത രാജൻ്റെ കടയുടെ മുൻപിലും റീത്തും കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211201/bomb)