---
title: "ധർമ്മശാലയിലെ തളിയിൽ ശ്രീ മേൽതളി മഹാദേവ ക്ഷേത്രം ശ്രീകോവിലിൻ്റെ കട്ടിളവെപ്പ് കർമ്മം നടന്നു"
english_title: "Melthali Mahadeva Temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211164/melthali-mahadeva-temple"
published_at: "2024-06-10T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666ae6ae2a97_news-card.jpg"
keywords: []
---

# ധർമ്മശാലയിലെ തളിയിൽ ശ്രീ മേൽതളി മഹാദേവ ക്ഷേത്രം ശ്രീകോവിലിൻ്റെ കട്ടിളവെപ്പ് കർമ്മം നടന്നു

> **Lead Summary:** **തളിപ്പറമ്പ്: ** പുന:രുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രശസ്തവും പുരാതനവുമായ ധർമ്മശാലയിലെ തളിയിൽ ശ്രീ മേൽതളി മഹാദേവ ക്ഷേത്രം ശ്രീകോവിലിൻ്റെ കട്ടിളവെപ്പ് കർമ്മം നടന്നു. ബ്രഹ്മശ്രീ എടമന ഈശ്വരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

## Article Content

**തളിപ്പറമ്പ്: ** പുന:രുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രശസ്തവും പുരാതനവുമായ ധർമ്മശാലയിലെ തളിയിൽ ശ്രീ മേൽതളി മഹാദേവ ക്ഷേത്രം ശ്രീകോവിലിൻ്റെ കട്ടിളവെപ്പ് കർമ്മം നടന്നു. ബ്രഹ്മശ്രീ എടമന ഈശ്വരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

ക്ഷേത്രം സ്ഥപതി മുത്തുകൃഷ്ണൻ ആചാരി തലോറ, ശില്പി ഉത്തൻ രാജ് കാർക്കള എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കട്ടിളവെപ്പ്. ചടങ്ങിൽ പങ്കെടുക്കാൻ നിരവധി ഭക്തജനങ്ങൾ എത്തിച്ചേർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211164/melthali-mahadeva-temple)