---
title: "എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Congratulations to the students who scored high marks"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211098/congratulations-to-the-students-who-scored-high-marks"
published_at: "2024-06-10T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666678d7a6be0_news-card.jpg"
keywords: []
---

# എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** ചെറുകുന്ന് സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊവ്വപ്പുറത്ത് ബേങ്ക് ഹാളിൽ നടന്ന പരിപാടി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ അധ്യക്ഷയായി. ബേങ്ക് പ്രസിഡണ്ട് സി അച്യുതൻ ,ഇ ബാബുരാജ്, ഒ വി പവിത്രൻ, പിവി ചിന്നൻ , എംപി പുരുഷോത്തമൻ ,കെ രാജേഷ്, എൻ വി രാജലക്ഷ്മി, ടി ശൈലജ, പി കെ ഹരിദാസൻ തുടങ്ങിയവർ സംബന്ധിച്ചു. വിജയികൾക്കുള്ള ഉപഹാരവും കേഷ് അവാർഡും എം വിജിൻ എംഎൽഎ വിതരണം ചെയ്തു .

## Article Content

ചെറുകുന്ന് സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊവ്വപ്പുറത്ത് ബേങ്ക് ഹാളിൽ നടന്ന പരിപാടി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ അധ്യക്ഷയായി. ബേങ്ക് പ്രസിഡണ്ട് സി അച്യുതൻ ,ഇ ബാബുരാജ്, ഒ വി പവിത്രൻ, പിവി ചിന്നൻ , എംപി പുരുഷോത്തമൻ ,കെ രാജേഷ്, എൻ വി രാജലക്ഷ്മി, ടി ശൈലജ, പി കെ ഹരിദാസൻ തുടങ്ങിയവർ സംബന്ധിച്ചു. വിജയികൾക്കുള്ള ഉപഹാരവും കേഷ് അവാർഡും എം വിജിൻ എംഎൽഎ വിതരണം ചെയ്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211098/congratulations-to-the-students-who-scored-high-marks)