---
title: "9 മുതല്‍ പ്ലസ് ടുവരെയുള്ള ക്ലാസുകള്‍ അടച്ചു; തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍"
english_title: "thamizhnad news"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21104/thamizhnad-news"
published_at: "2022-01-16T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e3fc4aa44e8_download (22).jpg"
keywords: []
---

# 9 മുതല്‍ പ്ലസ് ടുവരെയുള്ള ക്ലാസുകള്‍ അടച്ചു; തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

> **Lead Summary:** **ചെന്നൈ: **കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ അടച്ചു. 9 മുതല്‍ പ്ലസ് ടു വരെയുള്ള ഓഫ് ലൈന്‍ ക്ലാസുകളാണ് റദ്ദാക്കിയത്. ജനുവരി 31വരെയാണ് അടച്ചിടാന്‍ തീരുമാനം. ഒന്നുമുതല്‍9 വരെയുള്ള ക്ലാസുകള്‍ നേരത്തെ അടച്ചിരുന്നു.

## Article Content

**ചെന്നൈ: **കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ അടച്ചു. 9 മുതല്‍ പ്ലസ് ടു വരെയുള്ള ഓഫ് ലൈന്‍ ക്ലാസുകളാണ് റദ്ദാക്കിയത്. ജനുവരി 31വരെയാണ് അടച്ചിടാന്‍ തീരുമാനം. ഒന്നുമുതല്‍9 വരെയുള്ള ക്ലാസുകള്‍ നേരത്തെ അടച്ചിരുന്നു.

കോവിഡിനൊപ്പം ഒമൈക്രോണ്‍ കേസുകളും സംസ്ഥാനത്ത് രൂക്ഷമാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്.

ഇന്നലെ 24,000ത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. അവിടെമാത്രം ഒന്‍പതിനായിരത്തിലധികമാണ് വൈറസ് ബാധിച്ചവരുടെ എണ്ണം. 11 പേര്‍ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 36,967 പേരാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21104/thamizhnad-news)