---
title: "എസ് എസ് എൽ സി ,പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു"
english_title: "felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210987/felicitated"
published_at: "2024-06-09T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66656f0d3b292_news-card.jpg"
keywords: []
---

# എസ് എസ് എൽ സി ,പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻഡ് റിസർച്ച് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി ,പ്ലസ് ടു, ഡിഗ്രി ഫസ്റ്റ് സെമസ്റ്റർ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പാപ്പിനിശേരി പഞ്ചായത്ത് ഇ കെ നായനാർ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കെ വി സുമേഷ് എം എൽ എ നിർവ്വഹിച്ചു. പാപ്പിനിശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്: ** എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻഡ് റിസർച്ച് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി ,പ്ലസ് ടു, ഡിഗ്രി ഫസ്റ്റ് സെമസ്റ്റർ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പാപ്പിനിശേരി പഞ്ചായത്ത് ഇ കെ നായനാർ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കെ വി സുമേഷ് എം എൽ എ നിർവ്വഹിച്ചു. പാപ്പിനിശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് നാല് വർഷത്തെ യു ജി പ്രോഗ്രാമിനു വേണ്ടിയുള്ള ഓറിയന്റേഷൻ സെഷനും, ചാറ്റ് ബോട്ടിന്റെ ഉദ്ഘാടനവും, അവതരണവും സംഘടിപ്പിച്ചു. ചാറ്റ് ബോട്ടിന്റെ ഉദ്ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ ഡോ: കെ വി പ്രമോദ് കുമാർ നിർവഹിച്ചു . പയ്യന്നൂർ കോളേജ് കെമിസ്ട്രി വിഭാഗം അസി: പ്രൊഫസർ ഡോ: കെ വി സുജിത്ത് , എം വി ആർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് സയൻറിഫിക് ഓഫീസർ ഡോ: ആർ ദിലീപ് കുമാർ, എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻറ് റിസർച്ച് സ്റ്റഡീസ് വൈസ് പ്രിൻസിപ്പൽ ഡോ: കെ പി സംഗീത്, കോസ് ടെക് ഐ ടി ഹെഡ് എം സുമേഷ് എന്നിവർ ഓറിയൻ്റേഷൻ ക്ലാസ്സുകൾ എടുത്തു .

എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രൊഫ: ഇ കുഞ്ഞിരാമൻ മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥികളായ ആനിക്കീൽ ഭാസ്കരൻ, ലൂർദ്ദ് എജ്യുക്കേഷൻ അക്കാദമി ഡയറക്ടർ രാഖിജോസഫ്, തിരുവനന്തപുരം കോസ് ടെക് അഡ്വൈസർ അർജുൻ ഭാസ്ക്കരൻ, എം വി ആർ സനേക്ക് പാർക്ക് ആൻ്റ് വെറ്ററിനറി ഓഫീസർ ഡോ: അഞ്ജു മോഹൻ തുടങ്ങിയവർ സംസാരിച്ചു. എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻഡ് റിസർച്ച് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ: കെ ഗീതാനന്ദൻ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസർ എസ് ശുഭ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210987/felicitated)