---
title: "പുതിയങ്ങാടി ചൂട്ടാട് കടലാക്രമണം രൂക്ഷം: ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി"
english_title: "sea attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210907/sea-attack"
published_at: "2024-06-09T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66652b0b93336_news-card.jpg"
keywords: []
---

# പുതിയങ്ങാടി ചൂട്ടാട് കടലാക്രമണം രൂക്ഷം: ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി

> **Lead Summary:** പുതിയങ്ങാടി ചൂട്ടാട് പുതിയ വളപ്പ് മേഖലയിൽ കടലാക്രമണം രൂക്ഷമായി. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കൂറ്റൻ തിരമാലകൾ കരയിലേക്ക് ഇടിച്ച് കയറിയത്. ചൂട്ടാട് ബീച്ച് പാർക്കിൽ വെള്ളം കയറി. പുതിയ വളപ്പ് പ്രദേശത്ത് നിരവധി കുടുംബങ്ങൾ കടലാക്രമണ ഭീഷണിയിലാണ്. പ്രദേശത്തെ വീടുകളിലേക്ക് വെള്ളം ഇരച്ച് കയറുകയാണ്. ഏറെ ഭീതിയോടെയാണ് ജനങ്ങൾ ഇവിടെ കഴിയുന്നത്.

## Article Content

പുതിയങ്ങാടി ചൂട്ടാട് പുതിയ വളപ്പ് മേഖലയിൽ കടലാക്രമണം രൂക്ഷമായി. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കൂറ്റൻ തിരമാലകൾ കരയിലേക്ക് ഇടിച്ച് കയറിയത്. ചൂട്ടാട് ബീച്ച് പാർക്കിൽ വെള്ളം കയറി. പുതിയ വളപ്പ് പ്രദേശത്ത് നിരവധി കുടുംബങ്ങൾ കടലാക്രമണ ഭീഷണിയിലാണ്. പ്രദേശത്തെ വീടുകളിലേക്ക് വെള്ളം ഇരച്ച് കയറുകയാണ്. ഏറെ ഭീതിയോടെയാണ് ജനങ്ങൾ ഇവിടെ കഴിയുന്നത്.

പുലിമുട്ട് നിർമ്മാണം തുടങ്ങിയ ശേഷമാണ് പുതിയ വളപ്പ് പ്രദേശത്ത് കടലാക്രമണം രൂക്ഷമായത് എന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് കടൽ ഭിത്തി നിർമ്മിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പുതിയങ്ങാടിയിൽ കിലോമീറ്ററുകളോളം ദൂരത്തിൽ കര കടലെടുത്ത അവസ്ഥയാണ്. തീരദേശ മേഖലയിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210907/sea-attack)