---
title: "പി വി ചന്തുക്കുട്ടി അനുസ്മരണവും ഉന്നത വിജയികളെ അനുമോദിക്കൽചടങ്ങും സംഘടിപ്പിച്ചു"
english_title: "cpm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210905/cpm"
published_at: "2024-06-09T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66652a15bca8f_news-card.jpg"
keywords: []
---

# പി വി ചന്തുക്കുട്ടി അനുസ്മരണവും ഉന്നത വിജയികളെ അനുമോദിക്കൽചടങ്ങും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** സി പി ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി വി ചന്തുക്കുട്ടി അനുസ്മരണവും ഉന്നത വിജയികളെ അനുമോദിക്കൽചടങ്ങും സംഘടിപ്പിച്ചു. എ കെ പൊതുവാൾ ഹാളിൽ നടന്ന ചടങ്ങ് സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി പി മുരളി ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ കൗൺസിൽ അംഗം കോമത്ത് മുരളീധരൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്: ** സി പി ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി വി ചന്തുക്കുട്ടി അനുസ്മരണവും ഉന്നത വിജയികളെ അനുമോദിക്കൽചടങ്ങും സംഘടിപ്പിച്ചു. എ കെ പൊതുവാൾ ഹാളിൽ നടന്ന ചടങ്ങ് സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി പി മുരളി ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ കൗൺസിൽ അംഗം കോമത്ത് മുരളീധരൻ അധ്യക്ഷത വഹിച്ചു.

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടരി പി ഐ ഇസ്മയിൽ, ജില്ലാ എക്സിക്യുട്ടീവ് അംഗം വേലിക്കാത്ത് രാഘവൻ സംസാരിച്ചു. സി പി ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടരി പി കെ മുജീബ് റഹമാൻ സ്വാഗതവും എ ഐ ടി യു സി മണ്ഡലം സെക്രട്ടരി ടി വി നാരായണൻ നന്ദിയും പറഞ്ഞു . ചടങ്ങിൽ വെച്ച് പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെ അനുമോദിച്ച് സി പി മുരളി ഉപഹാരം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210905/cpm)