---
title: "ശാസ്ത്രാചാര്യ പുരസ്കാരം മാട്ടൂൽ എയുപി സ്കൂളിലെ പി വി പ്രസാദ് മാസ്റ്റർക്ക് സമർപ്പിച്ചു"
english_title: "Shastracharya award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210904/shastracharya-award"
published_at: "2024-06-09T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66652962b282b_news-card.jpg"
keywords: []
---

# ശാസ്ത്രാചാര്യ പുരസ്കാരം മാട്ടൂൽ എയുപി സ്കൂളിലെ പി വി പ്രസാദ് മാസ്റ്റർക്ക് സമർപ്പിച്ചു

> **Lead Summary:** **പഴയങ്ങാടി: **കേരളത്തിലെ ശാസ്ത്ര അധ്യാപക കൂട്ടായ്മയായ ലേണിങ് ടീച്ചേഴ്സ് കേരള കേരളത്തിലെ ശാസ്ത്ര മേഖലയിൽ മികച്ച സംഭാവന നൽകുകയും നിസ്വാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്ന ശാസ്ത്ര അധ്യാപകനുള്ള ശാസ്ത്രാചാര്യ പുരസ്കാരം എം യു പി സ്കൂൾ മാട്ടൂൽ പിവി പ്രസാദ് മാസ്റ്റർക്ക് മുൻ എംഎൽഎ ടി.വി. രാജേഷ് നൽകി .

## Article Content

**പഴയങ്ങാടി: **കേരളത്തിലെ ശാസ്ത്ര അധ്യാപക കൂട്ടായ്മയായ ലേണിങ് ടീച്ചേഴ്സ് കേരള കേരളത്തിലെ ശാസ്ത്ര മേഖലയിൽ മികച്ച സംഭാവന നൽകുകയും നിസ്വാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്ന ശാസ്ത്ര അധ്യാപകനുള്ള ശാസ്ത്രാചാര്യ പുരസ്കാരം എം യു പി സ്കൂൾ മാട്ടൂൽ പിവി പ്രസാദ് മാസ്റ്റർക്ക് മുൻ എംഎൽഎ ടി.വി. രാജേഷ് നൽകി .

പുരസ്കാര ജേതാവിനെ ലേണിംഗ് ടീച്ചേഴ്സ് കൺവീനർ കെ പി മനോജ് പരിചയപ്പെടുത്തി.മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർ ഫലക സമർപ്പണം നടത്തി. മുഖ്യാതിഥികളായി ഡയറ്റ് പ്രിൻസിപ്പൽ പ്രേമരാജൻ.വി വി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പഞ്ചായത്ത് സൈനബ.സി., മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭാർഗവൻ.പി.കെ എന്നിവർ സംസാരിച്ചു.

സ്കൂൾ മാനേജർ ഖാലിദ്, യു.കെ. മുസ്തഫ, എം പി ടി എ പ്രസിഡണ്ട് ഇ എം ഫാത്തിമ എന്നിവർ സംസാരിച്ചു. പുരസ്കാര ജേതാവ് പി.വി.പ്രസാദ് മറുപടി പ്രസംഗം നൽകി. പി.വാസുദേവൻ സ്വാഗതവും കോ ഓഡിനേറ്റർ കെ.എസ്സ് രമേശ് നന്ദിയും പറഞ്ഞു. രക്ഷാധികാരി പി എം ത്രിവിക്രമൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210904/shastracharya-award)