---
title: "ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിർത്തുന്നതിന് വേണ്ടി ഇന്ത്യ മുന്നണി നടത്തിയ പോരാട്ടത്തിന് ഭാരതത്തിലെ ജനങ്ങൾ നൽകിയ ജനവിധിയാണ് ലോകസഭ തെരഞ്ഞെടുപ്പ് ഫലം: യു.ഡി.എഫ്"
english_title: "UDF "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210856/udf"
published_at: "2024-06-08T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6664797a1ca7b_congressflag-500x500.jpg"
keywords: []
---

# ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിർത്തുന്നതിന് വേണ്ടി ഇന്ത്യ മുന്നണി നടത്തിയ പോരാട്ടത്തിന് ഭാരതത്തിലെ ജനങ്ങൾ നൽകിയ ജനവിധിയാണ് ലോകസഭ തെരഞ്ഞെടുപ്പ് ഫലം: യു.ഡി.എഫ്

> **Lead Summary:** കണ്ണൂർ:ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിർത്തുന്നതിന് വേണ്ടി ഇന്ത്യ മുന്നണി നടത്തിയ പോരാട്ടത്തിന് ഭാരതത്തിലെ ജനങ്ങൾ നൽകിയ ജനവിധിയാണ് ലോകസഭ തെരഞ്ഞെടുപ്പ് ഫലമെന്ന് യു.ഡി.എഫ്. കണ്ണൂർ ജില്ലാനേതൃയോഗം അഭിപ്രായപ്പെട്ടു.

## Article Content

കണ്ണൂർ:ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിർത്തുന്നതിന് വേണ്ടി ഇന്ത്യ മുന്നണി നടത്തിയ പോരാട്ടത്തിന് ഭാരതത്തിലെ ജനങ്ങൾ നൽകിയ ജനവിധിയാണ് ലോകസഭ തെരഞ്ഞെടുപ്പ് ഫലമെന്ന് യു.ഡി.എഫ്. കണ്ണൂർ ജില്ലാനേതൃയോഗം അഭിപ്രായപ്പെട്ടു.

രാജ്യത്തെവർഗ്ഗീയപരമായ വിഭജിക്കാൻ യാതൊരു ശക്തിയെയുംഅനുവദിക്കില്ലെന്നും ജനാധിപത്യ, മതേതരമൂല്യങ്ങളെ തകർത്തെറിയാൻ കഴിയില്ല എന്നുമുള്ള പ്രഖ്യാപനം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നുംയോഗംവിലയിരുത്തി. പിണറായി വിജയൻറെ കുടുംബാധിപത്യത്തിനും അഴിമതിക്കുംധാർഷ്ട്യത്തിനും എതിരെ മനംമടുത്ത യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിന് അനുകൂലമായി തങ്ങളുടെ സമ്മതിദാനം വിനിയോഗിച്ച തായുംയോഗം അഭിപ്രായപ്പെട്ടു.

ജില്ലയിലെ മൂന്ന്പാർലിമെൻ്റ് മണ്ഡലങ്ങളിലും യുഡിഎഫിനുണ്ടായ അഭൂത പൂർവമായ വിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത പ്രവർത്തകന്മാരെയും യുഡിഎഫിനെവിജയിപ്പിച്ച സമ്മതിദായകരെയും ജില്ലാനേതൃയോഗം അഭിനന്ദിച്ചു. 

ആ സന്നമായ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഈ വിജയം നിലനിർത്തുന്നതിന്ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുന്നതിന് യോഗം കീഴ്ഘടകങ്ങളെ ആഹ്വാനം ചെയ്തു. അതിൻറെ ഭാഗമായി ജൂൺ 10,11 തീയതികളിൽ പഞ്ചായത്ത് മുൻസിപ്പൽ മേഖലാ തല യുഡിഎഫ് യോഗങ്ങൾ വിളിച്ചു തീർക്കാൻ നിർദ്ദേശം നൽകി.

 ജില്ലാ ചെയർമാൻ പി.ടി മാത്യു അധ്യക്ഷം വഹിച്ചു. കൺവീനർഅഡ്വ.അബ്ദുൽ കരീം ചേലേരിസ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി, ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻജോർജ്, നേതാക്കളായ സി.എഅജീർ, വി. എ.നാരായണൻ, കെ.ടി.സഹദുല്ല, ഇല്ലിക്കൽ അഗസ്തി, , ടി.ഒ. മോഹനൻ, സജീവ്മാറോളി, പി.സുനിൽകുമാർ, വി.പി.വമ്പൻ, അൻസാരി തില്ലങ്കേരി, എൻ.നാരായണൻകുട്ടി, സി.കെ. മുഹമ്മദ്, എൻ.കെറഫീഖ്, സി.കെ.സഹജൻ, ,വി.മോഹനൻ, എ കൃഷ്ണൻ, വി.സുരേന്ദ്രൻ.ജോൺസൺ പി. തോമസ്, സജീവ് മാറോളി,എസ്.എ.ഷുക്കൂർ ഹാജി,എസ്.കെപി.സകരിയ , ഒ.പി.ഇബ്രാഹിംകുട്ടി,ടി. ജനാർദ്ദനൻ, പി.എം.മുഹമ്മദ്കുഞ്ഞി, അജിത്ത്അഴിക്കോട്, സി.എം.ഗോപിനാഥ്, പി.സി. അഹമ്മദ് കുട്ടി, തോമസ് വക്കത്താനം,ഇ.പി.ഷംസുദ്ദീൻ, ടി.വി. രവീന്ദ്രൻ, പി.കെ. ജനാർദ്ദനൻ, ടി. ജനാർദ്ദനൻ, സക്കീർ മൗവ്വഞ്ചേരി,കോർപ്പറേഷൻ ഡപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210856/udf)