---
title: "പൊട്ടക്കിണറ്റിൽ വീണ പശുക്കിടാവിനെ തളിപ്പറമ്പ് അഗ്നിശമന സേന രക്ഷപ്പെടുത്തി"
english_title: "thalipparamb fire force"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21078/thalipparamb-fire-force"
published_at: "2022-01-16T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e3c6c342856_Untitled-2 web.jpg"
keywords: []
---

# പൊട്ടക്കിണറ്റിൽ വീണ പശുക്കിടാവിനെ തളിപ്പറമ്പ് അഗ്നിശമന സേന രക്ഷപ്പെടുത്തി

> **Lead Summary:** **തളിപ്പറമ്പ്: ** ഇന്ന് രാവിലെ എട്ടരയോടെയാണ് പശുക്കിടാവ് പൊട്ടക്കിണറ്റിൽ വീണ വിവരം തളിപ്പറമ്പ് അഗ്നിശമനസേന അറിയുന്നത്. പരിയാരം കാവുംചാൽ സി കെ പവിത്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വെള്ളമില്ലാത്ത ആൾമറയില്ലാത്ത പൊട്ടക്കിണറിൽ കാടന്മാർ വീട്ടിൽ ദാമോദരൻ്റെ മൂന്ന് മാസം പ്രായമുള്ള പശുക്കിടാവ് വീഴുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്: ** ഇന്ന് രാവിലെ എട്ടരയോടെയാണ് പശുക്കിടാവ് പൊട്ടക്കിണറ്റിൽ വീണ വിവരം തളിപ്പറമ്പ് അഗ്നിശമനസേന അറിയുന്നത്. പരിയാരം കാവുംചാൽ സി കെ പവിത്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വെള്ളമില്ലാത്ത ആൾമറയില്ലാത്ത പൊട്ടക്കിണറിൽ കാടന്മാർ വീട്ടിൽ ദാമോദരൻ്റെ മൂന്ന് മാസം പ്രായമുള്ള പശുക്കിടാവ് വീഴുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ അശോകൻ്റെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിലെ സേനാഗങ്ങൾ എത്തി എഫ് ആർ ഒ റിജു കിണറിൽ ഇറങ്ങി പശുക്കിടാവിനെ നെറ്റിൽ കയറ്റി മറ്റു സേനാഗങ്ങളുടെ സഹായത്തോടെ കരക്ക് എത്തിക്കുകയായിരുന്നു. എസ് എഫ് ആർ ഒ സജീവൻ, ശ്രീകാന്ത്,ഗിരീഷ്, വിനോദ്, അനുപ് ഹോം ഗാർഡ് ഗംഗാധരൻ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21078/thalipparamb-fire-force)