---
title: "ഡോ. എസ്. ഗോപകുമാർ ആരോഗ്യ സർവകലാശാല രജിസ്ട്രാർ"
english_title: "Dr.s gopakumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210736/drs-gopakumar"
published_at: "2024-06-08T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663ef1bef6ad_new.jpg"
keywords: []
---

# ഡോ. എസ്. ഗോപകുമാർ ആരോഗ്യ സർവകലാശാല രജിസ്ട്രാർ

> **Lead Summary:** തളിപ്പറമ്പ്: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ രജിസ്ട്രാർ ആയി കണ്ണൂർ ഗവ: ആയുർവേദ കോളെജ് മെഡിക്കൽ സൂപ്രണ്ട് ഡോ: എസ് ഗോപകുമാറിനെ നിയമിച്ചു. ആരോഗ്യസർവകലാശാലയുടെ അക്കാഡമിക് കൌൺസിൽ,ഗവണിംഗ് കൌൺസിൽ എന്നിവയിൽ അംഗം,തിരുവനന്തപുരം ഗവ: ആയുർവേദ കോളേജ് ആശുപത്രിയിൽ ആർ എം ഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് രണ്ട് എം ഡിയും പി എച്ച് ഡി യും ഉണ്ട്.

## Article Content

തളിപ്പറമ്പ്: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ രജിസ്ട്രാർ ആയി കണ്ണൂർ ഗവ: ആയുർവേദ കോളെജ് മെഡിക്കൽ സൂപ്രണ്ട് ഡോ: എസ് ഗോപകുമാറിനെ നിയമിച്ചു. ആരോഗ്യസർവകലാശാലയുടെ അക്കാഡമിക് കൌൺസിൽ,ഗവണിംഗ് കൌൺസിൽ എന്നിവയിൽ അംഗം,തിരുവനന്തപുരം ഗവ: ആയുർവേദ കോളേജ് ആശുപത്രിയിൽ ആർ എം ഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് രണ്ട് എം ഡിയും പി എച്ച് ഡി യും ഉണ്ട്.

സംസ്ഥാന സർക്കാരിന്‍റെയും കേന്ദ്ര ആയുഷ് വകുപ്പിന്‍റെയും കേന്ദ്ര ആയുർവേദ കൗൺസിലിന്‍റെയും കേരള ആരോഗ്യസർവകലാശാലയുടെയും മികച്ച ആയുർവേദ അധ്യാപകനുള്ള അവാർഡുകൾ അടക്കം വിവിധ പുരസ്‌കാരങ്ങൾക്ക് അർഹനായിരുന്നു .

ദേശീയ, അന്തർദേശീയ ശാസ്ത്ര സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ: ഗോപകുമാർ ആരോഗ്യമേഖലയിലെ പ്രഭാഷകനും ലേഖകനുമാണ്. ആയുർവേദ സംബന്ധിയായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

നാഷണൽ സർവീസ് സ്കീമിന്‍റെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള കണ്ണൂർ സർവകലാശാലയുടെ അവാർഡ് നേടിയ ഡോ: ഗോപകുമാർ കേരള സർവകലാശാലയുടെ കലാ പ്രതിഭ പട്ടം രണ്ട് തവണ നേടിയിരുന്നു.

കവിയും ഗാനരചയിതാവുമാണ്.

തിരുവനന്തപുരം പട്ടം ആദർശ് നഗർ ശ്രീഭവനിൽ കെ ശ്രീകണ്ഠൻ നായരുടെയും പി കൃഷ്ണകുമാരിയുടെയും മകനാണ്. ഭാര്യ: വിനയ. മകൾ : അമേയ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210736/drs-gopakumar)