---
title: "അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലത്തിന് എമിറേറ്റ്സ് റെഡ് ക്രെസെന്റ് ന്റെ അംഗീകാരം"
english_title: "ajman_kmcc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210728/ajman_kmcc"
published_at: "2024-06-08T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663e9e65de4e_new.jpg"
keywords: []
---

# അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലത്തിന് എമിറേറ്റ്സ് റെഡ് ക്രെസെന്റ് ന്റെ അംഗീകാരം

> **Lead Summary:** യു. എ. ഇ റെഡ് ക്രെസെന്റ് കഴിഞ്ഞ ഒരു വർഷം നടത്തിയ വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ ഭാഗമായി പ്രവർത്തിച്ചതിനാണ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയെ തേടി ഈ അംഗീകാരം എത്തിയത്.

## Article Content

യു. എ. ഇ റെഡ് ക്രെസെന്റ് കഴിഞ്ഞ ഒരു വർഷം നടത്തിയ വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ ഭാഗമായി പ്രവർത്തിച്ചതിനാണ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയെ തേടി ഈ അംഗീകാരം എത്തിയത്.

തുർക്കി, സിറിയ രാജ്യങ്ങളിൽ ഭൂചലനം സംഭവിച്ചപ്പോൾ റെഡ് ക്രെസെന്റ് മായി സഹകരിച്ച് 20 ടണ്ണോളം ഭക്ഷ്യ വസ്തുക്കൾ കയറ്റി അയക്കാനും, യുദ്ധ ഭീതിയിൽ കഴിയുന്ന പലസ്തീനിലേക്ക് 10 ടൺ സാധനങ്ങൾ കയറ്റി അയക്കാനും സാധിച്ചിട്ടുണ്ട്.

കൂടാതെ റെഡ് ക്രെസെന്റ് ന്റെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുകയും, ചാരിറ്റി പ്രവർത്തനങ്ങളിൽ വളണ്ടിയർമാരായി പ്രവർത്തികുകയും ചെയ്യ്തിട്ടുണ്ട്.

അജ്‌മാൻ മാരിയറ്റ് സാറാ ലക്ഷ്വറി കളക്ഷൻ റിസോർട്ട് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ എമിറേറ്റ്സ് റെഡ് ക്രെസെന്റ് ഡയരക്ടർ ഹിസ് എക്സ്സെലെൻസി മുഹമ്മദ്‌ അൽ ഷമ്മാരി അവർകളിൽ നിന്നും

അജ്മാൻ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഖാദർ അത്തൂട്ടി, ജനറൽ സെക്രട്ടറി ഇക്ബാൽ, ട്രഷർ ഫർസീൻ, വൈസ് പ്രസിഡന്റ് സൈഫുദ്ദീൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210728/ajman_kmcc)