---
title: "വടകരയിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു"
english_title: "vadakara-youth-congress-hurled-explosives-local-leaders-house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210723/vadakara-youth-congress-hurled-explosives-local-leaders-house"
published_at: "2024-06-08T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663e815029d1_new.jpg"
keywords: []
---

# വടകരയിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു

> **Lead Summary:** **

## Article Content

**

കോഴിക്കോട്: **വടകരയിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പയ്യോളി പൊലീസ് .

വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മുതുവീട്ടിൽ ബാബു, പാലയാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണുദാസ് എന്നിവരുടെ വീടിന് നേരെയാണ് ആക്രമണം.

 ഇന്നലെ അർധരാത്രിയാണ് സംഭവം. സംഭവത്തില്‍ പാലയാട് സ്വദേശി വിഷ്ണുവിൻ്റെ വീടിന് കേടുപാട് സംഭവിച്ചു. വീടിൻ്റെ ചുമരിനും വാതിലിനും മുകൾ വശത്തെ ഷീറ്റിനും കേടുപാടുകൾ സംഭവിച്ചു.

സംഭവ സമയത്ത് വിഷ്ണു വീട്ടിലുണ്ടായിരുന്നില്ല. യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവായതോടെ ഭീഷണിയുണ്ടായിരുന്നതായി വിഷ്ണു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210723/vadakara-youth-congress-hurled-explosives-local-leaders-house)