---
title: "സിപിഐ മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ ജാഥ മലപ്പട്ടത്ത് വെച്ച് ഉത്ഘാടനം ചെയ്തു"
english_title: "cpi political rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21066/cpi-political-rally"
published_at: "2022-01-16T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e3b87344d64_ml.jpg"
keywords: []
---

# സിപിഐ മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ ജാഥ മലപ്പട്ടത്ത് വെച്ച് ഉത്ഘാടനം ചെയ്തു

> **Lead Summary:** **മയ്യിൽ :** കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെ . കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ ജനുവരി 17 ന് നടക്കുന്ന മയ്യിൽ പോസ്റ്റ്‌ ഓഫീസ് മാർച്ചിന്റെ പ്രചരണാർത്ഥം മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ ജാഥ മലപ്പട്ടത് വച്ച് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ :പി സന്തോഷ് കുമാർ ഉത്ഘാടനം ചെയ്തു

## Article Content

**മയ്യിൽ :** കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെ . കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ ജനുവരി 17 ന് നടക്കുന്ന മയ്യിൽ പോസ്റ്റ്‌ ഓഫീസ് മാർച്ചിന്റെ പ്രചരണാർത്ഥം മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ ജാഥ മലപ്പട്ടത് വച്ച് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ :പി സന്തോഷ് കുമാർ ഉത്ഘാടനം ചെയ്തു

,മലപ്പട്ടത് നിന്നും പ്രയാണം ആരംഭിച്ച ജാഥാ വിവിധ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് മയ്യിൽ ടൗണിൽ സമാപിച്ചു ,സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ കെ വി ഗോപിനാഥ് ഡെപ്യൂട്ടി ലീഡർ കെ എം മനോജ് കുമാർ ,ജാഥാ അംഗങ്ങൾ ആയ പി എം അരുൺ കുമാർ ,പി രവീന്ദ്രൻ ,ഉത്തമൻ വേലിക്കാത് ,രമേശൻ നണിയൂർ ,വിജേഷ് നണിയൂർ തുടങ്ങിയവർ സംസാരിച്ചു.

  സമാപന സമ്മേളനം സി പി ഐ ജില്ലാസെക്രട്ടറി അഡ്വ :പി സന്തോഷ് കുമാർ ഉത്ഘാടനം ചെയ്തു ,സിപിഐ ജില്ലാ എസ്‌സിക്യൂട്ടീവ് അംഗം എം ഗംഗാധരൻ യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് അഡ്വ :പി അജയകുമാർ ,കെ വി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21066/cpi-political-rally)