---
title: "പൂവ്വത്ത്‌ നാഷണൽ പെർമിറ്റ് ലോറിയും ചവർലെറ്റ് കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു ."
english_title: "accident_poovam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210638/accident_poovam"
published_at: "2024-06-07T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66632c8d5b0ff_new.jpg"
keywords: []
---

# പൂവ്വത്ത്‌ നാഷണൽ പെർമിറ്റ് ലോറിയും ചവർലെറ്റ് കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു .

> **Lead Summary:** തളിപ്പറമ്പ്: പുവ്വം ടൗണിൽ നാഷണൽ പെർമിറ്റ് ലോറിയും ചവർലെറ്റ് കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു .

## Article Content

തളിപ്പറമ്പ്: പുവ്വം ടൗണിൽ നാഷണൽ പെർമിറ്റ് ലോറിയും ചവർലെറ്റ് കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു .

ചരക്ക് കയറ്റി തളിപ്പറമ്പ് ഭാഗത്ത് നിന്നും ആലക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എൽ 14-5049 ലോറിയും ആലക്കോട് ഭാഗത്ത് നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെ എൽ 59- ജി 2227 കാറുമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവറെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് 12 .45 ഓടെയാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട കാറ് തളിപ്പറമ്പ് പുളിംപറമ്പ് സ്വദേശിയുടെ താണെറിയുന്നു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210638/accident_poovam)