---
title: "രാഷ്ട്രപതി ക്ഷണിച്ചു; മൂന്നാം മോദി സർക്കാർ ഞായറാഴ്ച അധികാരമേൽക്കും"
english_title: "narendra-modi-meets-president-droupadi-murmu-stakes-claim-to-form-govt-for-third-time"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210636/narendra-modi-meets-president-droupadi-murmu-stakes-claim-to-form-govt-for-third-time"
published_at: "2024-06-07T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66632a470b9dc_new.jpg"
keywords: []
---

# രാഷ്ട്രപതി ക്ഷണിച്ചു; മൂന്നാം മോദി സർക്കാർ ഞായറാഴ്ച അധികാരമേൽക്കും

> **Lead Summary:** ന്യൂഡൽഹി: നരേന്ദ്ര മോദിയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തിരുന്നു. പിന്നാലെയാണ് മോ​ദി സഖ്യകക്ഷി നേതാക്കൾക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയത്.

## Article Content

ന്യൂഡൽഹി: നരേന്ദ്ര മോദിയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തിരുന്നു. പിന്നാലെയാണ് മോ​ദി സഖ്യകക്ഷി നേതാക്കൾക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയത്.

രാഷ്ട്രപതിയെ കണ്ട് മോദി സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചു. പിന്നാലെയാണ് സർക്കാരുണ്ടാക്കാൻ രാഷ്ട്രപതി ക്ഷണിച്ചത്. സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോദി കൈമാറി.

മോദിക്കൊപ്പം സഖ്യകക്ഷി നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, എക്നാഥ് ഷിൻഡെ എന്നിവരും രാഷ്ട്രപതി ഭവനിലെത്തി. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷികളുടെ പിന്തുണയിലാണ് ഇത്തവണ മോദി ഭരിക്കാനൊരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210636/narendra-modi-meets-president-droupadi-murmu-stakes-claim-to-form-govt-for-third-time)