---
title: "മാടായിപ്പാറയിൽ മഴ നടത്തം സംഘടിപ്പിച്ചു"
english_title: "mazha_nadatham_madayippara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210634/mazha_nadatham_madayippara"
published_at: "2024-06-07T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666327a1d18e6_new.jpg"
keywords: []
---

# മാടായിപ്പാറയിൽ മഴ നടത്തം സംഘടിപ്പിച്ചു

> **Lead Summary:** കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാടായിപ്പാറയിൽ മഴ നടത്തം സംഘടിപ്പിച്ചു.

## Article Content

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാടായിപ്പാറയിൽ മഴ നടത്തം സംഘടിപ്പിച്ചു.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ പരിപാടി ഉദ്ഘാടനം ചെയ്തു. ഒരുമിക്കാം അരുവിക്കായി എന്ന സന്ദേശം ഉയർത്തിയാണ് ജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും ജൈവവൈവിധ്യ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മഴ നടത്തം സംഘടിപ്പിച്ചത് .

ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു . കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡിവിമല അധ്യക്ഷത വഹിച്ചു.

പ്രേമ സുരേന്ദ്രൻ , എവി രവീന്ദ്രൻ, ഇബ്രാഹിം കുട്ടി ഹാജി, വിജേഷ് മാട്ടൂൽ, പ്രേമ സുരേന്ദ്രൻ ,രേഷ്മ പരാഗൻ, സുരേഷ് എന്നിവർ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി വൃക്ഷ തൈ നടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210634/mazha_nadatham_madayippara)