---
title: "തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നു"
english_title: "Talents are honored"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210596/talents-are-honored"
published_at: "2024-06-07T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662ffab947c5_new.jpg"
keywords: []
---

# തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നു

> **Lead Summary:** തളിപ്പറമ്പ് :തളിപ്പറമ്പ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി 2024 ലെ എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും

## Article Content

തളിപ്പറമ്പ് :തളിപ്പറമ്പ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി 2024 ലെ എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും

എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ സർവകലാശാല പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന വിജയത്തിളക്കം 2024 ജൂൺ 13 ന് വൈകുന്നേരം 3.30 ന് കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

മണ്ഡലത്തിലെ അർഹരായ മുഴുവൻ കുട്ടികളും പേരും, ഫോട്ടോയും ജൂൺ 10 ന് മുന്നേ തളിപ്പറമ്പ് എം എൽ എ ഓഫീസിൽ നേരിട്ടോ mlaofficetaliparamba@gmail.com എന്ന ഇമെയിൽ അഡ്രെസ്സിലോ അയക്കുക. തളിപ്പറമ്പ് മണ്ഡലത്തിൽ താമസക്കാരായ മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ മാത്രം വിവരങ്ങൾ അയച്ചാൽ മതിയാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210596/talents-are-honored)