---
title: "ഉന്നതവിജയം നേടിയ പൂർവ്വ വിദ്യാർഥികളെ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ അനുമോദിച്ചു"
english_title: " Kayaralam North A.L.P. School "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210447/kayaralam-north-alp-school"
published_at: "2024-06-07T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66628295658a9_news-card.jpg"
keywords: []
---

# ഉന്നതവിജയം നേടിയ പൂർവ്വ വിദ്യാർഥികളെ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ അനുമോദിച്ചു

> **Lead Summary:** **മയ്യിൽ: **എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂർവ്വ വിദ്യാർഥികളെ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ അനുമോദിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ശ്രീനന്ദ്, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഭിൻ അജയ് എന്നിവർ അനുമോദനം ഏറ്റുവാങ്ങി.

## Article Content

**മയ്യിൽ: **എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂർവ്വ വിദ്യാർഥികളെ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ അനുമോദിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ശ്രീനന്ദ്, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഭിൻ അജയ് എന്നിവർ അനുമോദനം ഏറ്റുവാങ്ങി.

പ്രധാനധ്യാപിക എം ഗീത ഉപഹാരം സമ്മാനിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം രവി‌ മാസ്റ്റർ, എ പി സുചിത്ര എന്നിവർ മുഖ്യാതിഥികളായി. പി.ടി.എ. പ്രസിഡന്റ് ടി.പി. പ്രശാന്ത് അധ്യക്ഷനായി. മാനേജ്മെന്റ്‌ പ്രതിനിധി പി.കെ. ദിനേശൻ, സ്കൂൾ വികസനസമിതി അംഗം വി.സി. ഗോവിന്ദൻ, വി.സി. മുജീബ്, കെ വൈശാഖ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210447/kayaralam-north-alp-school)