---
title: "തടിക്കടവ് ഗവ. ഹൈസ്കൂളിൽ പ്രതിഭകളെ ആദരിക്കുന്നതിനായി വിജയോത്സവം 2024 സംഘടിപ്പിച്ചു"
english_title: "Tadikkadav Govt.school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210177/tadikkadav-govtschool"
published_at: "2024-06-06T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66613370893e1_news-card.jpg"
keywords: []
---

# തടിക്കടവ് ഗവ. ഹൈസ്കൂളിൽ പ്രതിഭകളെ ആദരിക്കുന്നതിനായി വിജയോത്സവം 2024 സംഘടിപ്പിച്ചു

> **Lead Summary:** തടിക്കടവ് ഗവ. ഹൈസ്കൂളിൽ പ്രതിഭകളെ ആദരിക്കുന്നതിനായി വിജയോത്സവം 2024 സംഘടിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷ വിജയിച്ച എല്ലാ കുട്ടികൾക്കും ഉപഹാരം നൽകി അനുമോദിച്ചു. കൂടാതെ എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ അശ്വിൻ ജോഷി, എമി എലിസബത്ത്, നൈജിൽ ലൂയിസ്, എൽ എസ് എസ് നേടിയ അദിത്രേയ് ദേവ്, യു എസ് എസ് നേടിയ ആര്യ തീർത്ഥ അരുൺ എന്നിവരേയും അനുമോദിച്ചു.

## Article Content

തടിക്കടവ് ഗവ. ഹൈസ്കൂളിൽ പ്രതിഭകളെ ആദരിക്കുന്നതിനായി വിജയോത്സവം 2024 സംഘടിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷ വിജയിച്ച എല്ലാ കുട്ടികൾക്കും ഉപഹാരം നൽകി അനുമോദിച്ചു. കൂടാതെ എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ അശ്വിൻ ജോഷി, എമി എലിസബത്ത്, നൈജിൽ ലൂയിസ്, എൽ എസ് എസ് നേടിയ അദിത്രേയ് ദേവ്, യു എസ് എസ് നേടിയ ആര്യ തീർത്ഥ അരുൺ എന്നിവരേയും അനുമോദിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വക്കത്താനം വിജയോത്സവം ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ തങ്കമ്മ സണ്ണി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. നൈന പുതിയ വളപ്പിൽ, ആൻസി സണ്ണി,  വി.പി ഗോവിന്ദൻ, ബേബി തറപ്പേൽ, ഹംസ സി.എം, ജോസഫ് കെ.ജെ, കുമാരി ദേവന, മനീഷ കെ.വിജയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210177/tadikkadav-govtschool)